ന്യൂഡല്‍ഹി: പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെയ സൗജന്യമായി നാട്ടിലേക്ക് എത്തിക്കാന്‍ തയ്യാറാണെന്ന് കുവൈത്ത്. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യയിലെ കുവൈത്ത് എംബസി വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കി.
നേരത്തെ യുഎഇയും ഇത്തരമൊരു വാഗ്‌ദാനം മുന്‍പോട്ട് വെച്ചിരുന്നു. ആയിരക്കണക്കിന് മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് ലോക്ക്‌ഡൗണില്‍ കുവൈത്തിലടക്കം കുടുങ്ങി കിടക്കുന്നത്. കുവൈത്തില്‍ കോവിഡ് ബാധിച്ചവരില്‍ പകുതിയിലേറെ പേരും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്.
ഇതുവരെ 4377 കോവിഡ് കേസുകളാണ് കുവൈത്തില്‍ സ്ഥിരീകരിച്ചത്. നിരവധി മലയാളികളും ഇവിടെ കോവിഡ് ബാധിതരായുണ്ടെന്നാണ് സൂചന. 30 പേര്‍ കോവിഡ് ബാധിച്ച് കുവൈത്തില്‍ മരിച്ചപ്പോള്‍ 1602 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates