India

പൊതുസ്ഥലങ്ങളിലെ ആണ്‍ പെണ്‍ സൗഹൃദമാണ് ബലാത്സംഗം വര്‍ധിക്കാന്‍ കാരണം - സാക്ഷി മഹാരാജ്

മോട്ടോര്‍ ബൈക്കുകളിലും പാര്‍ക്ക് ചെയ്ത കാറുകളിലും പൊതുസ്ഥലങ്ങളിലുമെല്ലാം കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമാണ് പീഡനത്തിലേക്ക് എത്തിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: പൊതുസ്ഥലങ്ങളിലെ ആണ്‍ പെണ്‍ സൗഹൃദമാണ് ബലാത്സംഗം വര്‍ധിക്കാന്‍ കാരണമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. മോട്ടോര്‍ ബൈക്കുകളിലും പാര്‍ക്ക് ചെയ്ത കാറുകളിലും പൊതുസ്ഥലങ്ങളിലുമെല്ലാം കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമാണ് പീഡനത്തിലേക്ക് എത്തിക്കുന്നത്. അത്തരക്കാരെ ജയിലില്‍ അടയ്ക്കണമെന്നും സാക്ഷി മഹാരാജ് പറയുന്നു.

ഇത്തരം കാര്യങ്ങള്‍ക്കെതിരെ നിയമനടപടി ശക്തമാക്കണം. ഗുര്‍മീത് റഹീമുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല. അതിന്റെ തെളിവാണ് അദ്ദേഹത്തെ ജയിലിലേക്ക് അയച്ചത്. മുന്‍ സര്‍ര്‍ക്കാര്‍ അങ്ങനെ ആയിരുന്നില്ല. തെരഞ്ഞെടുപ്പില്‍ വോട്ട് നേടുന്നതിനായി രാഷ്ട്രീയക്കാര്‍ വ്യാജദൈവങ്ങളുടെ അടുത്തേക്ക് പോകുകയാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു. 


റോഹിങ്ക്യന്‍ മുസ്ലീം അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും ഒരു നിമിഷംപോലും രാജ്യത്ത് തുടരാന്‍ അവകാശമില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു. സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തുകയും നികുതി നല്‍കുകയും ചെയ്യുകയാണ് ശരിയായ പൗരന്‍ ചെയ്യേണ്ടത്. എത്ര വലിയവനായാലും നികുതി നല്‍കേണ്ടത് അത്യാവശ്യമാണെന്നും മഹാരാജ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ച കോൺഗ്രസ്, ഇപ്പോൾ കേരളത്തിൽ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണം': പിണറായി വിജയൻ

ഇന്റർവ്യൂവിലെ സ്ഥിരം 'ഗൂഗ്ലി' ചോദ്യങ്ങളുടെ മുന്നിൽ പതറിയിട്ടുണ്ടോ?; സ്മാർട്ടായി മറുപടി പറയാൻ ഇതാ വഴികൾ

എയർ ഫ്രയർ വൃത്തിയാക്കാൻ ബേക്കിങ് സോഡ ഉപയോഗിക്കാമോ? 10 മിനിറ്റ് ക്ലീനിങ് ടിപ്പ്

മൂന്നാറിൽ മണ്ണിടിച്ചിൽ ഭീഷണി ഉയർത്തി വൻ വിള്ളൽ; പഴയമുന്നാർ സി.എസ്.ഐ പള്ളിയും വൈദിക മന്ദിരവും അതീവ അപകടാവസ്ഥയിൽ

'എത്ര പിആർ നൽകിയാലും ഇന്ന് സായ് എത്തിയ ഇടത്ത് എത്താൻ കഴിയില്ല; അതാണ് പ്രേക്ഷകരെ ആവേശത്തിലാക്കിയത്'