India

പൊലീസ് ഉദ്യോഗസ്ഥന് കോവിഡ്, മധ്യപ്രദേശില്‍ പൊലീസ് ആസ്ഥാനം അടച്ചുപൂട്ടി; ഡിജിപി അടക്കം നിരീക്ഷണത്തില്‍

ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ, മധ്യപ്രദേശിലെ പൊലീസ് ആസ്ഥാനം അടച്ചുപൂട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:   ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ, മധ്യപ്രദേശിലെ പൊലീസ് ആസ്ഥാനം അടച്ചുപൂട്ടി. പൊലീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഭോപ്പാലില്‍ 29 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

 ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ, ഏപ്രില്‍ 26 വരെ പൊലീസ് ആസ്ഥാനം അടച്ചിടാനാണ് തീരുമാനിച്ചത്.അതിനിടെ, അടിയന്തരമായ കാര്യങ്ങള്‍ക്ക് അല്ലാതെ ജീവനക്കാരെ ആരെയും പൊലീസ് ആസ്ഥാനത്തേയ്ക്ക് വിളിച്ചുവരുത്തരുത് എന്ന് കാണിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാര്‍ക്ക് എഡിജിപി അജയ് കുമാര്‍ ശര്‍മ്മ നിര്‍ദേശം നല്‍കി. അതുവരെ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാനും ഉത്തരവില്‍ പറയുന്നു.

പൊലീസ് ആസ്ഥാനത്ത് ഡയറക്ടര്‍ ജനറലിന്റെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരികരിച്ചതാണ് ആശങ്കയ്ക്ക് കാരണം. ഇദ്ദേഹവുമായുളള സമ്പര്‍ക്കം വഴി പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ക്ലര്‍ക്കിനും രോഗബാധ ഉണ്ടായി. നിലവില്‍ ഡിജിപി ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ വീട്ടില്‍ ക്വാറന്റൈനിലാണ്.ഈ പശ്ചാത്തലത്തിലാണ് പൊലീസ് ആസ്ഥാനം അടയ്ക്കാന്‍ നിര്‍ദേശിച്ചത്.   

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT