India

പൊലീസ് കോൺസ്റ്റബിളിനെ മര്‍ദ്ദിച്ച കേസ്, മഹാരാഷ്ട്ര മന്ത്രിക്ക് കഠിന തടവും പിഴയും 

മഹാരാഷ്ട്രായിലെ വനിതാ - ശുശുവികസന മന്ത്രിയാണ് യശോമതി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പൊലീസ് കോൺസ്റ്റബിളിനെ മര്‍ദ്ദിച്ച കേസില്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യശോമതി ഠാക്കൂറിന് മൂന്നുമാസം കഠിന തടവും പിഴയും. 15,500 രൂപയാണ് പിഴ. മഹാരാഷ്ട്രായിലെ വനിതാ - ശുശുവികസന മന്ത്രിയാണ് യശോമതി. അമരാവതി ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. 

എട്ടുവര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് എംഎല്‍എ ആയിരുന്നു യശോമതി. യശോമതി സഞ്ചരിച്ച വാഹനം വൺവേ തെറ്റിച്ചത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ തടഞ്ഞപ്പോഴായിരുന്നു ആക്രമണം.  കോണ്‍സ്റ്റബിളിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെകിട്ടത്ത് അടിക്കുകയും ചെയ്തുവെന്നാണ് കേസ്. കോസിൽ യശോമതി ഠാക്കൂര്‍, അവരുടെ ഡ്രൈവര്‍, ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍; 'ആചാരങ്ങള്‍ സംരക്ഷിക്കണം', നിലപാട് സുപ്രീംകോടതിയെ അറിയിക്കും

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു; ചൊവ്വാഴ്ച ഹൈക്കോടതി മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ച

ഉറക്കക്കുറവ് നിസാരമല്ല; ശരീരത്തെയും മനസിനെയും ഒരുപോലെ ബാധിക്കും

അല്ലു അർജുന്റെ പ്രിയപ്പെട്ട മലയാളി സംവിധായകൻ; വാൾ ഓഫ് ​ഗ്രേറ്റ്സിൽ എന്തുകൊണ്ട് ലെജൻഡ്സിനെ ഉൾപ്പെടുത്തിയില്ല ? നടന് വിമർശനം

'അന്വേഷിക്കുന്നത് മികച്ച ഉദ്യോഗസ്ഥര്‍'; സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണം നല്ലരീതിയിലെന്ന് ഹൈക്കോടതി

SCROLL FOR NEXT