India

പോത്തിന്റെ പുറത്തെത്തി സ്ഥാനാര്‍ത്ഥി പത്രിക നല്‍കി; വീഡിയോ

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് പോത്തിന്റെ പുറത്തെത്തി പത്രിക നല്‍കിയത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ പ്രചാരണരംഗം ചൂടുപിടിക്കുന്നു. പ്രമുഖ പാര്‍ട്ടികളെല്ലാം ഇതിനകം തന്നെ സ്ഥാനാര്‍ഥി നിര്‍ണയം ഏറെക്കുറെ പൂര്‍ത്തിയാക്കി പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ വീഡിയ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പോത്തിന്റെ പുറത്തെത്തിയാണ് പത്രിക നല്‍കിയത്.

ദര്‍ബംഗ ജില്ലയിലെ ബാദുര്‍പൂരിലെ സ്വതന്ത്രസ്ഥാനാര്‍ഥി നിചാരി മണ്ഡലാണ് പത്രിക നല്‍കാന്‍ പോത്തിന്റെ പുറത്തെത്തിയത്. വലിയ ആള്‍ക്കൂട്ടവും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. 

243 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ഒക്ടോബര്‍28നും രണ്ടാംഘട്ടം നവംബര്‍ മൂന്നിനും മൂന്നാം ഘട്ടം നവംബര്‍ ഏഴിനുമാണ്. പത്താം തിയ്യതിയാണ് ഫലപ്രഖ്യാപനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍