India

അഞ്ചുരൂപയുടെ പോപ്‌കോണിന് തിയേറ്ററില്‍ 250 രൂപ; മാനേജര്‍ക്കും ജീവനക്കാര്‍ക്കും   മഹാരാഷ്ട്രാ നവ്‌നിര്‍മ്മാണ്‍ സേനയുടെമര്‍ദ്ദനം

തിയേറ്ററിനുള്ളില്‍ പോപ്‌കോണിന് അധിക വില ഈടാക്കിയെന്ന് ആരോപിച്ച് ജീവനക്കാരെ മഹാരാഷ്ട്രാ നവ്‌നിര്‍മ്മാണ്‍ സേന മര്‍ദ്ദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: അഞ്ചു രൂപയുടെ പോപ്‌കോണിന് തിയേറ്ററിനുള്ളില്‍ 250 രൂപ ഈടാക്കിയെന്ന് ആരോപിച്ച് പൂനെയിലെ തിയേറ്ററുടമയെയും ജീവനക്കാരെയും രാജ് താക്കറെയുടെ അനുകൂലികള്‍ മര്‍ദ്ദിച്ചു. മഹാരാഷ്ട്രാ നവ്‌നിര്‍മ്മാണ്‍ സേനയാണ് അക്രമം നടത്തിയത്. ഹൈക്കോടതി വിധിയനുസരിച്ച് പോപ് കോണിന്റെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മാനേജര്‍ മറാത്തി അറിയില്ലെന്ന് പറഞ്ഞതാണ് എംഎന്‍എസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പോപ്‌കോണിന് വില കൂട്ടിയതിനല്ല, മറാത്തി അറിയില്ലെന്ന് പറഞ്ഞതിനാണ് മാനേജരെയും ജീവനക്കാരെയും മര്‍ദ്ദിച്ചതെന്ന ആരോപണം എംഎന്‍എസ് പ്രവത്തകര്‍ സ്ഥിരീകരിക്കുന്നുമുണ്ട്. ഒരു നാട്ടില്‍ ജീവിക്കുമ്പോള്‍ പ്രാദേശിക ഭാഷ അത്യാവശ്യം അറിഞ്ഞിരിക്കണം എന്ന വാദമാണ് ഇവര്‍ ഉയര്‍ത്തിയത്. 

സംഭവത്തെ കുറിച്ച് കിഷോര്‍ ഷിന്‍ഡെയെന്ന എംഎന്‍എസ് പ്രവര്‍ത്തകന്‍ പറയുന്നത് ഇങ്ങനെയാണ്,' അഞ്ച് രൂപയുടെ പോപ് കോണ്‍ 250 രൂപയ്ക്കാണ് തിയേറ്ററിനുള്ളില്‍ വിറ്റുകൊണ്ടിരുന്നത്. തിയേറ്ററിനുള്ളിലെ ഭക്ഷ്യവസ്തുക്കളുടെ വില കുറയ്ക്കണമെന്ന് ബോംബൈ ഹൈക്കോടതി നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു.ഇതടങ്ങിയ പത്രറിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ മാനേജരോട് വായിക്കാന്‍ ആവശ്യപ്പെട്ടു, അയാള്‍ അപ്പോള്‍ മറാത്തി അറിയില്ല എന്ന് പറഞ്ഞു. മറാത്തി അറിയാത്തതിനാല്‍ ഞങ്ങള്‍ അയാളെ എംഎന്‍എസിന്റെ രീതിയില്‍ മനസിലാക്കിക്കൊടുത്തു' . എംഎന്‍എസ് നേതാവിന്റെ വാക്കുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്തമഴ തുടരും, 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് അതിശക്തമഴ മുന്നറിയിപ്പ്, ഡാമുകളില്‍ റെഡ് അലര്‍ട്ട്, 12 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി; ഇന്നത്തെ 5 വാര്‍ത്തകള്‍

ടെറസുകള്‍ സുരക്ഷിതമെന്ന് കരുതരുത്, എത്രയും വേഗം ക്യാമ്പുകളിലേയ്ക്ക് മാറണം: മന്ത്രി പി സി വിഷ്ണുനാഥ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷകള്‍ ഇന്ന് ഹൈക്കോടതിയില്‍; അറസ്റ്റ് നടപടിക്രമം പാലിച്ചല്ലെന്ന് പ്രതികൾ

നീരൊഴുക്ക് ശക്തം, ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദേശം