India

'പ്രണബ് മുഖർജിയുടെ നിര്യാണം രാജ്യത്തിന് വേദനയുണ്ടാക്കുന്ന വേർപാട്'- അനുശോചിച്ച് രാഹുൽ

'പ്രണബ് മുഖർജിയുടെ നിര്യാണം രാജ്യത്തിന് വേദനയുണ്ടാക്കുന്ന വേർപാട്'- അനുശോചിച്ച് രാഹുൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽ​ഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ​ഗാന്ധി എംപി. രാജ്യത്തിന് വേദനയുണ്ടാക്കുന്ന വേർപാടാണ് അദ്ദേഹത്തിന്റെ മരണമെന്ന് രാഹുൽ അനുസ്മരിച്ചു. തന്റെ ട്വിറ്റർ പേജിലിട്ട കുറിപ്പിലാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. 

'നമ്മുടെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണം രാജ്യത്തെ സംബന്ധിച്ച് അങ്ങേയറ്റത്തെ വേദനയുണ്ടാക്കുന്ന വേർപാടാണ്. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് ഞാൻ രാജ്യത്തിനൊപ്പം ചേരുന്നു. ദുഃഖിതരായ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു'- രാഹുൽ ട്വിറ്ററിൽ കുറിച്ചു. 

നേരത്തെ പ്രണബ് മുഖർജിയുടെ മരണത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഒരു യുഗത്തിന്റെ അവസാനമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു.

രാജ്യത്തിന്റെ മുന്നേറ്റത്തിൽ മായാമുദ്ര പതിച്ച അതികായനാണ് പ്രണബ് മുഖർജിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പണ്ഡിതൻ, രാഷ്ട്ര തന്ത്രജ്ഞൻ തുടങ്ങി വിവിധ മേഖലകളിൽ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാൻ അദ്ദേഹത്തിനായെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വനിതാ സംവരണ ബില്‍: ചര്‍ച്ച ഇന്ന് അവസാനിക്കും, വൈകീട്ട് വോട്ടെടുപ്പ്, നിലപാടില്‍ ഉറച്ച് പ്രതിപക്ഷം

കൊടും ചൂട് തുടരുന്നു, 3 ഡിഗ്രി വരെ ഉയര്‍ന്നേക്കും; 12 ജില്ലകളില്‍ മുന്നറിയിപ്പ്

'സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചു'; ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്

Today's Rashi Phalam April 17 | പഠനകാര്യങ്ങളിൽ നേട്ടം, തൊഴിൽ മേഖലയിൽ പുരോഗതി

ട്രിബ്യൂണല്‍ അനുവദിച്ചാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് ബംഗാളില്‍ വോട്ട് ചെയ്യാം; സുപ്രീം കോടതി

SCROLL FOR NEXT