India

പ്രണയം 'അതിരുവിടാന്‍' സമ്മതിച്ചില്ല; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വൈറലാക്കിസുഹൃത്തിന്റെ പ്രതികാരം;  അമ്മ ജീവനൊടുക്കി

17കാരിയുടെ മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അമ്മ ജീവനൊടുക്കി

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: 17കാരിയുടെ മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അമ്മ ജീവനൊടുക്കി. ജയ്പൂര്‍ ജില്ലയിലെ ബനാപ്പൂര്‍ ഗ്രാമത്തിലെ 48കാരിയാണ് ആത്മഹത്യ ചെയ്തത്. 

പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സമൂഹമാധ്യമങ്ങളില്‍ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 24കാരനാണ് കേസിലെ മുഖ്യപ്രതി. പെണ്‍കുട്ടിയുമായി ഇയാള്‍ സൗഹൃദത്തിലായിരുന്നു. ഈ സമയത്ത് കൈക്കലാക്കിയ ഫോട്ടോ മോര്‍ഫ് ചെയ്താണ് ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

യുവാവുമായി ശാരീരിക ബന്ധത്തിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഫെയ്ക്ക് പ്രൊഫൈല്‍ വഴിയാണ് പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പെണ്‍കുട്ടിയുടെ ഒരു സുഹൃത്ത് ബന്ധുക്കളെ അറിയിച്ചു. ഇതിന് പിന്നാലെ അമ്മ വീട്ടില സീലിങ് ഫാനില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT