India

പ്രധാന റോഡിലൂടെ പോകുന്നതിന് വിലക്ക്; ദലിതന്റെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് അഴുക്കു ചാലിലൂടെ

ഉയര്‍ന്ന ജാതിക്കാര്‍ പ്രധാന റോഡിലൂടെ പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ദലിതന്റെ മൃതദേഹം കൊണ്ടുപോയത് അഴുക്കുചാലിലൂടെ

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഉയര്‍ന്ന ജാതിക്കാര്‍ പ്രധാന റോഡിലൂടെ പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ദലിതന്റെ മൃതദേഹം കൊണ്ടുപോയത് അഴുക്കുചാലിലൂടെ. തമിഴ്‌നാട്ടിലെ വീഥി ജില്ലയിലാണ് സംഭവം. പ്രധാന റോഡിലൂടെ 73കാരന്റെ മൃതദേഹം കൊണ്ടുപോകാന്‍ ഉയര്‍ന്ന ജാതിക്കാര്‍ വിലക്കിയതിനെ തുടര്‍ന്നാണ് അഴുക്കു ചാലിലൂടെ കൊണ്ടു പോയത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയിയുന്നത്.

ഉയര്‍ന്ന ജാതിക്കാര്‍ താമസിക്കുന്ന സ്ഥലത്ത് കൂടി ദലിതന്റെ മൃതദേഹം കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്ന് ഒരു കൂട്ടം ആളുകള്‍ പറയുകയായിരുന്നു. തുടര്‍ന്ന്, അഴുക്കുചാലിലൂടെയും മാലിന്യക്കൂമ്പാരത്തിലൂടെയും നടന്ന് ആളുകള്‍ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോകുകയായിരുന്നു. 

ഉയര്‍ന്ന ജാതിക്കാര്‍ക്ക് ശ്മശാനത്തില്‍ എത്താന്‍ ശരിയായ റോഡ് ഉണ്ട്. എന്നാല്‍, ദലിതര്‍ക്ക് ശ്മശാനത്തില്‍ എത്തുന്നത് വളരെയേറെ വെല്ലുവിളിയാണ്. മഴക്കാലത്ത് വഴി വളരെ മോശമാകുന്നതിനാല്‍ കൂടുതല്‍ ദൂരം താണ്ടേണ്ടി വരും. തങ്ങളുടെ സമുദായത്തിന് വെള്ളമോ വൈദ്യുതിയോ ലഭിക്കാന്‍ വേണ്ടത്ര സൗകര്യമൊന്നും ഇവിടെയില്ലെന്ന് പ്രദേശവാസിയായ വിനോദ് പറഞ്ഞു.

ഏകദേശം 1500 ദലിത് കുടുംബങ്ങള്‍ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. സംസ്‌ക്കാര ചടങ്ങുകള്‍ക്കായി ശ്മശാനത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അനവധി നിവേദനങ്ങള്‍ പ്രദേശ വാസികള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെ യാതൊരു പ്രതികരണവും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പട്ടയത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസ്: സനീഷ് കുമാർ ജോസഫ് എംഎൽഎയ്ക്കും കെപിസിസി സെക്രട്ടറിക്കുമെതിരെ വിജിലൻസ് അന്വേഷണം

'മേക്കപ്പില്ലാതെ അഭിനയിക്കണം, ജന്മം ചെയ്താൽ മാധവി അതിന് സമ്മതിക്കില്ലായിരുന്നു; അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി'

പുതിയ ലുക്കില്‍, പജീറോ തിരിച്ചുവരുന്നു; കരുത്തുറ്റ എന്‍ജിന്‍, ഫീച്ചറുകള്‍

'ബഹിരാകാശത്തേക്ക് ലിഫ്റ്റില്‍ പോകാം'; ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍, നിര്‍ണായക കണ്ടെത്തലുമായി ഗവേഷകര്‍

പുതിയ കളര്‍ സ്‌കീം; അപ്‌ഡേറ്റ് ചെയത ഹീറോ സൂം 125 ഉടന്‍ വിപണിയില്‍