India

പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി ; സഖ്യകക്ഷികള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം,സത്യപ്രതിജ്ഞ ഉടന്‍

മനോഹര്‍ പരീക്കര്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് നിലവിലെ നിയമസഭാ സ്പീക്കറായ സാവന്തിനെ തേടി മുഖ്യമന്ത്രി സ്ഥാനം എത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

പനാജി: പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകും. മനോഹര്‍ പരീക്കര്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് നിലവിലെ നിയമസഭാ സ്പീക്കറായ സാവന്തിനെ തേടി മുഖ്യമന്ത്രി സ്ഥാനം എത്തുന്നത്. മനോഹര്‍ പരീക്കറുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ ബിജെപി ഉന്നത നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. രണ്ട് ഘടക കക്ഷികള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാനും ധാരണയായി. സുധീര്‍ ധവാലികര്‍, വിജയ് സര്‍ദേശായി എന്നിവരാണ് ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക.

പരീക്കറുടെ നിര്യാണത്തോടെ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം  ഉന്നയിച്ച് സഖ്യകക്ഷികളായ മഹാരാഷ്ട്ര വാദി ഗോമാതകും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ബിജെപിയുടെ വിശ്വസ്തനായ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ ഭരണം തുടരാന്‍ തന്നെ അമിത് ഷായുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കള്‍ തീരുമാനം എടുക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT