India

പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കണം; ​ഗൾഫ് രാഷ്ട്രത്തലവൻമാരോട് മോദി

പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കണം; ​ഗൾഫ് രാഷ്ട്രത്തലവൻമാരോട് മോദി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗൾഫ് രാഷ്ട്രത്തലവൻമാരുമായി ചർച്ച നടത്തി. പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ഗള്‍ഫ് രാഷ്ട്രത്തലവന്മാരോട് ആവശ്യപ്പെട്ടു. സൗദി കിരീടാവകാശി, അബുദാബി കിരീടാവകാശി, ഖത്തര്‍ അമീർ, കുവൈറ്റ് പ്രധാനമന്ത്രി, ബഹ്‌റിന്‍ രാജാവ് എന്നിവരുമായാണ് മോദി ചര്‍ച്ച നടത്തിയത്. 

ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമമാണ് ചര്‍ച്ചകളില്‍ പ്രധാനമന്ത്രി മോദി ഉന്നയിച്ച പ്രധാന വിഷയം. അവിടത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പു വരുത്താന്‍ പ്രധാനമന്ത്രി ഗള്‍ഫ് രാഷ്ട്രത്തലവന്മാരോട് വ്യക്തിപരമായി അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ സമൂഹത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന് ഗള്‍ഫ് രാഷ്ട്രത്തലവന്മാര്‍ ഉറപ്പു കൊടുത്തുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 

പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ യുഎഇയിലെയും ഇറാനിലെയും അംബാസിഡര്‍മാരുമായും പ്രധാനമന്ത്രി ആശയ വിനിമയം നടത്തി. ഗള്‍ഫിലെ വിദേശ ഇന്ത്യക്കാരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

'എല്ലാ കാര്യങ്ങളും സെറ്റ് ചെയ്ത് ചെയ്യുന്ന ആളാണ് ഞാൻ, അക്കാര്യത്തിൽ അസ്വസ്ഥത തോന്നാറുണ്ട്; വ്ലോ​ഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 69 lottery result

ലിംഫോമയ്ക്ക് ശേഷമുള്ള ജീവിതം: രോഗമുക്തിക്കപ്പുറമുള്ള കരുതലുകൾ പ്രധാനം

പിഎഫ് വേതന പരിധി ഉയര്‍ത്തി; 15,000ല്‍ നിന്ന് 25,000 രൂപ