India

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും അമ്മയെയും പീഡിപ്പിച്ചു; സ്വയം പ്രഖ്യാപിത ആള്‍ ദൈവവും മകനും അറസ്റ്റില്‍

മഹാരാജിന്റെ ദില്ലിയിലെ ആശ്രമത്തില്‍വച്ച് നിരവധി തവണ പീഡനത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതി

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും അമ്മയെയും ബലാത്സംഗം ചെയ്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം അറസ്റ്റില്‍. അഷു മഹാരാജ് എന്നറിയപ്പെടുന്ന ആസിഫ് ഖാനാണ് അറസ്റ്റിലായത്. 

2008 മുതല്‍ 2013വരെ തന്നെയും മകളെയും ഇയാള്‍ പീഡിപ്പിച്ചതായി ദില്ലി സ്വദേശിനി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പിതാവിന് പിന്നാലെ അഷു മഹാരാജിന്റെ മകനും കൂട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായും പരാതിയുണ്ട്. ഇയാളെ  ക്രൈംബ്രാഞ്ച് വിഭാഗം കസ്റ്റഡിയില്‍ എടുത്തു. അഷു മഹാരാജിന്റെ ദില്ലിയിലെ ആശ്രമത്തില്‍വച്ച് നിരവധി തവണ പീഡനത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

അഷു മഹാരാജിനേയും മകനെയും ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. കേസില്‍ ഇവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി