പ്രതീകാത്മക ചിത്രം 
India

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്തു; ആറ് വര്‍ഷത്തിന് ശേഷം ജയിലില്‍വച്ച് പ്രതികാരം; 27 കാരനെ കുത്തിക്കൊലപ്പെടുത്തി

2014ലാണ് സാക്കീറിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്തത്. അതിന് ശേഷം പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആറുവര്‍ഷം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്ത പ്രതിയെ ജയില്‍ വച്ച് കൊലപ്പെടുത്തി യുവാവ്. തിങ്കളാഴ്ച തീഹാര്‍ ജയിലില്‍ വച്ചാണ് 21 കാരനായ സാക്കിര്‍ നിസാമുദ്ദീന്‍ നിവാസിയായ മുഹമ്മദ് മെഹ്താബിനെ (27) കുത്തികൊലപ്പെടുത്തിയത്്.

പുലര്‍ച്ചെ ആറ് മണിയോട സാക്കിര്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് മെഹ്താബിന്റെ കഴുത്തിലും വയറ്റിലും നിരവധി തവണ കുത്തുകയായിരുന്നു. ഡല്‍ഹിയിലെ ദക്ഷിണ പുരി സ്വദേശിയാണ് സാക്കീര്‍. അടുത്തിടെയാണ് സാക്കിറിനെ അഞ്ചാം മുറിയില്‍ നിന്ന് എട്ടാം മുറിയിലേക്ക് മാറ്റിയത്. 9ാം മുറിയിലായിരുന്നു മെഹ്താബ്.

ജയിലിലെ ഡിസ്‌പെന്‍സറിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം ദീന്‍ദയാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.2014ല്‍ സക്കീറിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്ത കേസില്‍ മെഹ്താബ് പ്രതിയാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

നേരത്തെയുള്ള വാര്‍ഡില്‍ നിന്ന് സഹതടവുകാരില്‍ നിന്ന് വഴക്കുണ്ടായതിനെ തുടര്‍ന്നാണ് ഇയാളെ മാറ്റിയത്. വാര്‍ഡ് മാറ്റിത്തരാന്‍ സാക്കീറും അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് മെഹ്താബിനോടുള്ള പ്രതികാരം ചെയ്യാനുള്ള അവസരമാക്കുകയായിരുന്നു

തിങ്കളാഴ്ച രാവിലെ ആറുമണിയോടെ മറ്റ് തടവുകാര്‍ പ്രാര്‍ത്ഥനയ്ക്കായി പുറത്തിറങ്ങിയപ്പോള്‍ സാക്കിര്‍ മെഹ്താബിന്റെ വാര്‍ഡിലെത്തി മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് കുത്തുകയായിരുന്നു.  സാക്കീറിനെതിരെ ഡല്‍ഹി ഹരിനഗര്‍ പൊലീസ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹിയിലെ ഹരി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം; തുറമുഖങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് ജില്ലയില്‍ നാളെ അവധി; പ്രൊഫണല്‍ കോളജുകള്‍ക്ക് ബാധകമല്ല

നബിദിനം: യുഎഇയില്‍ പൊതുഅവധി പ്രഖ്യാപിച്ചു

രഹാനെ, യൂറോപ്യൻ ടി20 പ്രീമിയർ ലീ​ഗിൽ; ഓസീസ് ഇതിഹാസ ക്യാപ്റ്റന്റെ ടീമിലെ മാർക്വീ താരം

'പല പരാതികളും അടിസ്ഥാന രഹിതം, കമ്മീഷന്റെ യശ്ശസ് കളങ്കപ്പെടുത്താന്‍ ശ്രമം'; പരീക്ഷാ ക്രമക്കേടില്‍ വിശദീകരണവുമായി പിഎസ്‌സി