India

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പിച്ച കേസിൽ നീ​ന്ത​ൽ പ​രി​ശീ​ല​കൻ അറസ്റ്റിൽ  

നീ​ന്ത​ൽ താ​ര​ത്തി​ന്‍റെ പി​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാണ് അറസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെന്ന കേ​സി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​കനായ സു​ര​ജി​ത്ത് ഗാം​ഗു​ലി​ അറസ്റ്റിലായി. ഡ​ൽ​ഹി​യി​ൽ വച്ചാണ് ഇയാളെ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. നീ​ന്ത​ൽ താ​ര​ത്തി​ന്‍റെ പി​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാണ് അറസ്റ്റ്. 

പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​ണ് സു​ര​ജി​ത്. അന്വേഷണം ആരംഭിച്ചതോടെ ഒ​ളി​വി​ൽ​പോ​യ ഇയാൾ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടാ​തി​രി​ക്കാ​ൻ പ​ല​സ്ഥ​ല​ങ്ങ​ളി​ലേക്ക് യാത്ര ചെയ്തു. പോ​സ്കോ നി​യ​മ​പ്ര​കാ​ര​മാ​ണ് സു​ര​ജി​ത്തി​നെ​തി​രാ​യി കേസ് ഫയൽ ചെയ്തിരിക്കുന്നത്. 

സം​സ്ഥാ​ന നീ​ന്ത​ൽ ടീം ​പ​രി​ശീ​ല​ക​നാ​യ സു​ര​ജി​ത്ത് ഗാം​ഗു​ലി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈംഗി​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന വി​ഡി​യോ വ്യാ​ഴാ​ഴ്ച രാ​വി​ലെ മുതലാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ര​ണ്ടു വ​ർ​ഷം മു​ൻ​പാ​ണ് ഇയാൾ ഗോ​വ സ്വി​മ്മിം​ഗ് അ​സോസി​യേ​ഷ​നി​ല്‍ പ​രി​ശീ​ല​ക​നാ​യ​ത്. ഗോ​വ ദേ​ശീ​യ ടീം ​മു​ഖ്യ​നീ​ന്ത​ൽ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു നി​ന്നും നേ​ര​ത്തെതന്നെ സു​ര​ജി​ത്തി​നെ നീ​ക്കി​യി​രു​ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്