India

പ്രിയങ്ക തന്നെയാണ് ആ തീരുമാനത്തിന് പിന്നില്‍: കോണ്‍ഗ്രസ് 

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാനില്ലെന്ന തീരുമാനം എടുത്തത് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര തന്നെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാനില്ലെന്ന തീരുമാനം എടുത്തത് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര തന്നെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമിട്ട് കഴിഞ്ഞ തവണ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച ആളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന് പിന്നാലെയാണ് സാം പിട്രോഡയുടെ വെളിപ്പെടുത്തല്‍.

'വാരാണസിയില്‍ മത്സരിക്കേണ്ടതില്ല എന്ന തീരുമാനത്തിന് പിന്നില്‍ പ്രിയങ്ക തന്നെയാണ്. അവര്‍ക്ക് പാര്‍ട്ടിയില്‍ മറ്റു ഉത്തരവാദിത്വങ്ങളുണ്ട്. ഒരു സീറ്റില്‍ മാത്രം കേന്ദ്രീകരിക്കുന്നതിനെക്കാള്‍ നല്ലത്, പാര്‍ട്ടി തന്നില്‍ ഏല്‍പ്പിച്ച ദൗത്യം നിര്‍വഹിക്കുകയാണ് എന്ന് അവര്‍ കരുതി. അതുകൊണ്ടാണ് അവര്‍ ആ തീരുമാനം കൈക്കൊണ്ടത്' - സാം പിട്രോഡ പറഞ്ഞു. 

റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് വാരാണസില്‍ മോദിക്കെതിരെ മത്സരിക്കുന്നതിനുളള സന്നദ്ധത പ്രിയങ്ക പ്രകടിപ്പിച്ചത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഈ ആഗ്രഹം പ്രകടിപ്പിച്ചതോടെ, വാരാണസിയില്‍ മോദിക്കെതിരെ പ്രിയങ്ക വരുമെന്ന അഭ്യൂഹം ശക്തമായി. വാരാണസിയില്‍ പ്രിയങ്ക മത്സരിക്കുന്നതിനെ പറ്റിയുളള ചോദ്യങ്ങള്‍ക്ക് ഒരു സസ്‌പെന്‍സ് ഉണ്ടെന്ന മറുപടിയിലുടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചര്‍ച്ചകള്‍ സജീവമായി നിര്‍ത്തി. പിന്നിട് കഴിഞ്ഞദിവസമാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് അജയ് റായിയെ തന്നെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച കാര്യം കോണ്‍ഗ്രസ് അറിയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT