India

'പ്രിയപ്പെട്ട പ്രധാനമന്ത്രി, ദയവു ചെയ്ത് സമയം കിട്ടുമ്പോൾ ഇതൊന്നു വായിക്കുക'

റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് അയച്ച് കോണ്‍ഗ്രസ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് അയച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററര്‍ പേജിലാണ് പ്രധാനമന്ത്രിക്കുള്ള ഈ തുറന്ന കത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഇതൊന്നു വായിച്ചു നോക്കണമെന്ന അഭ്യര്‍ഥനയോടെയാണ് പകര്‍പ്പ് അയച്ചിരിക്കുന്നത്.  പ്രമുഖ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നാണ് 170 രൂപ വിലയുള്ള ഇന്ത്യന്‍ ഭരണഘടനയുടെ പുസ്തകം മോദിക്കായി കോണ്‍ഗ്രസ് വാങ്ങിയിരിക്കുന്നത്. 

'പ്രിയപ്പെട്ട പ്രധാനമന്ത്രി, ഭരണഘടന വളരെ പെട്ടെന്ന് നിങ്ങളുടെ അടുത്ത് എത്തും. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയില്‍ എപ്പോഴാണ് നിങ്ങള്‍ക്ക് സമയം കിട്ടുക, ദയവു ചെയ്ത് അപ്പോള്‍ ഇതൊന്നു വായിക്കുക. 

സ്‌നേഹാദരങ്ങളോടെ കോണ്‍ഗ്രസ്'. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും