India

ഫെയ്‌സ് ബുക്കില്‍ മതത്തിനെതിരെ പോസ്റ്റിട്ടയാളെ വെട്ടിക്കൊന്നു

ഫേസ്ബുക്കില്‍ മതേതരത്വം പ്രകടമായ പോസ്റ്റ് എഴുതിയതിന് യുവാവിനെ അജ്ഞാതര്‍ കൊലപ്പെടുത്തി.

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: ഫേസ്ബുക്കില്‍ മതത്തിനെതിരെ പോസ്റ്റ് എഴുതിയതിന് യുവാവിനെ അജ്ഞാതര്‍ കൊലപ്പെടുത്തി. ദ്രാവിഡ വിടുതല്‍ കഴകത്തിന്റെ പ്രവര്‍ത്തകനായ എച്ച് ഫറൂഖ്(31) ആണ് കൊല്ലപ്പെട്ടത്. കോയമ്പത്തൂര്‍ ഉക്കടത്ത്‌ നഗരത്തിനു നടുവിലാണ്‌
ഫറുഖിന്റെ വെട്ടേറ്റ നിലയിലുള്ള മൃതദേഹം കാണപ്പെട്ടത്. 

യുക്തിവാദിയായ ഇയാള്‍ മതത്തിനെതിരെ പോസ്റ്റിട്ടതിനാലാകാം ആക്രമണത്തിനിടയായതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മതേതര കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്ന ഒരു വാട്‌സ്ആപ് ഗ്രൂപ്പിന്റെ അഡ്മിന്‍ കൂടിയാണിദ്ദേഹം. 

ബിലാല്‍ എസ്‌റ്റേറ്റില്‍ ഇരുമ്പു പാഴ് വസ്തുക്കളുടെ കട നടത്തുന്ന ഫറൂഖിന് ഒരു ഫോണ്‍കോള്‍ വന്നതിനെത്തുടര്‍ന്ന് പുറത്തേക്ക് ഇറങ്ങിപോവുകയായിരുന്നു. പിന്നീട് ഓട്ടോയിലും ബൈക്കിലുമായെത്തിയ സംഘം ഉക്കടം പാടത്ത് വെച്ച് ഇയാളെ വെട്ടിവീഴ്ത്തുകയായിരുന്നു. 

എന്തെങ്കിലും വ്യക്തിപരമായ കാരണത്തിന്റെ പേരിലാണോ അതോ ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണോ ഫറൂഖ് കൊല്ലപ്പെട്ടതെന്ന് പൊലീസ്‌ അന്വേഷിച്ചുവരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT