India

'ഫോട്ടോ പോടലാം, പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി' ; ക്യാമ്പില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് അഭിനന്ദന്‍ വര്‍ത്തമാന്‍ (വിഡിയോ)

ഈ ചിത്രങ്ങള്‍ നിങ്ങളുടെ കുടുംബങ്ങള്‍ക്ക് കൂടിയുള്ളതാണെന്നായിരുന്നു ഇന്ത്യയുടെ ധീരജവാന്റെ മറുപടി.

Author : സമകാലിക മലയാളം ഡെസ്ക്

ജമ്മു കശ്മീര്‍: രണ്ട് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ക്യാമ്പിലേക്ക്തിരിച്ചെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ സഹപ്രവര്‍ത്തകര്‍ സ്‌നേഹം കൊണ്ട് പൊതിയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മീറ്റിങിന് ശേഷം അഭിനന്ദനൊപ്പം സെല്‍ഫിയെടുക്കാന്‍ എത്തുന്ന വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

 ഒരു സെല്‍ഫിയെടുക്കട്ടെയെന്ന് ചോദിച്ച അഭിനന്ദനോട്  പിന്നെന്താ, 'ഈ ചിത്രങ്ങള്‍ നിങ്ങളുടെ കുടുംബങ്ങള്‍ക്ക് കൂടിയുള്ളതാണെന്നായിരുന്നു ഇന്ത്യയുടെ ധീരജവാന്റെ മറുപടി. നിങ്ങളുടെയെല്ലാം കുടുംബാംഗങ്ങളെ എനിക്ക് നേരിട്ടെത്തി കാണാന്‍ കഴിയില്ല, പക്ഷേ അവരെല്ലാം എന്റെ മോചനത്തിനായി പ്രാര്‍ത്ഥിച്ചിരുന്നു എന്നറിയാം, എല്ലാവര്‍ക്കും സ്‌നേഹം' എന്നും അഭിനന്ദന്‍ പറയുന്നുണ്ട്.  ഏപ്രില്‍ അവസാനവാരമാണ് അഭിനന്ദന്‍ സഹപ്രവര്‍ത്തകരെ കാണുന്നതിനായി ജമ്മുവില്‍ എത്തിയത്.

 ഫോട്ടെയെടുക്കാനും ഒപ്പം നിന്ന് വിശേഷങ്ങള്‍ ആരായാനും ചുറ്റും കൂടിയവര്‍ മുദ്രാവാക്യം വിളികളോടെയാണ് പ്രിയപ്പെട്ട വിങ് കമാന്‍ഡര്‍ക്ക് സ്വീകരണം നല്‍കിയത്. എല്ലാവര്‍ക്കും ഒപ്പം നിന്ന് ചിത്രങ്ങള്‍ പകര്‍ത്താനും അഭിനന്ദന്‍ തയ്യാറായി. 

 മിഗ് വിമാനം പറത്തുന്നതിനിടെ ഫെബ്രുവരി 27 ന് പാക് പിടിയിലായ അഭിനന്ദന്‍ വര്‍ത്തമാനെ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. പാകിസ്ഥാനില്‍ വച്ചേറ്റ മര്‍ദ്ദനത്തിന് ചികിത്സയിലായിരുന്നു അഭിനന്ദന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു