India

അത് ബിജെപി പടച്ചുവിടുന്ന നുണ; പാര്‍ട്ടി ഓഫീസുകള്‍ പിടിച്ചെടുത്തത് ഞങ്ങള്‍ ഒറ്റയ്ക്ക്: സിപിഎം

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഏറ്റ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ബിജെപിയുമായി ചേര്‍ന്ന് പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപിടിച്ചുവെന്ന പ്രചാരണങ്ങളില്‍ പ്രതികരണമവുമായി സിപിഎം

Author : സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഏറ്റ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ബിജെപിയുമായി ചേര്‍ന്ന് പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപിടിച്ചുവെന്ന പ്രചാരണങ്ങളില്‍ പ്രതികരണമവുമായി സിപിഎം. പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപിടിക്കാന്‍ സഹായിക്കുന്നുവെന്ന് ബിജെപി ഐടി സെല്‍ വ്യാജ പ്രചാരണം നടത്തുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം നീലോത്പല്‍ ബസു വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

'തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്ത ഞങ്ങളുടെ ഓഫീസുകള്‍ തിരിച്ചുപിടിച്ചുവരികയാണ്. തൃണമൂലിന്റെ ശക്തി ക്ഷയിച്ചതിനാല്‍ ഇതിന് ഞങ്ങള്‍ക്ക് കെല്‍പ്പുണ്ട്. കൂടുതല്‍ ഓഫീസുകള്‍ തിരിച്ചുപിടിക്കാന്‍ ഞങ്ങളുടെ ആളുകള്‍ തയ്യാറെടുക്കുകയാണ്'- അദ്ദേഹം പറഞ്ഞു. 150 പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപിടിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 

തൃണമൂലിനേറ്റ തിരിച്ചടിക്ക്  പിന്നാലെ സിപിഎം ഇരുന്നോറോളം പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപിടിച്ചുവെന്നും ബിജെപി സഹായത്തോടെയാണ് ഇത് ചെയ്യുന്നതെന്നും പ്രചാരണങ്ങള്‍ നടന്നിരുന്നു. 

34വര്‍ഷത്തെ ഇടതുമുന്നണി ഭരണം അവസാനിപ്പിച്ച് 2011ല്‍ അധികാരം നേടിയതിന് പിന്നാലെയാണ് തൃണമൂല്‍ വ്യാപകമായി സിപിഎം ഓഫീസുകള്‍ കയ്യേറിയത്. 2014ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ 35ഉം നേടിയത തൃണമൂല്‍,22 സീറ്റുകളിലേക്ക് ഇത്തവണ ഒതുങ്ങി. ഇടതുപക്ഷം സംപൂജ്യരായ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ ബിജെപി കരസ്ഥമാക്കി. 

ബിജെപി സഹായത്തോടെയാണ് സിപിഎം പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപിടിക്കുന്നതെന്ന് തൃണമൂലും വ്യാപക പ്രചാരണം നടത്തിയിരുന്നു. സിപിഎമ്മിനെ സഹായിക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ബിജെപി ഹൗറ ജില്ലാ പ്രസിഡന്റ് സുര്‍ജിത് സാഹ പറഞ്ഞു. 

പലയിടങ്ങളില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസുകള്‍ സിപിഎമ്മും ബിജെപിയും പിടിച്ചെടുക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ വരന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബങ്കുര, പുരുലിയ,ഹൂഗ്ലി,നോര്‍ത്ത് 24 പാരഗന്‍സ്, ഹൗറ തുടങ്ങി വിവിധയിടങ്ങളിലെ പാര്‍ട്ടി ഓഫീസുകളാണ് സിപിഎം തിരിച്ചുപിടിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT