India

ബംഗാള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ 51കാരനായ അധ്യാപകന്‍ 6 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; അറസ്റ്റ്

ക്ലാസിലെ മറ്റ് കുട്ടികള്‍ പുറത്ത് കളിക്കുന്നതിനിടെയാണ് സ്‌കൂളിലെ  പ്രൈമറി വിഭാഗം ക്ലാസ്മുറിയില്‍ വെച്ചായിരുന്നു അധ്യാപകന്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ സ്‌കൂളില്‍ 51 കാരനായ അധ്യാപകന്‍ ആറ് വയസ്സുകാരിയെ ബാലാത്സംഗം ചെയ്തു.  ഡാര്‍ജിലിംഗ് ജില്ലയിലെ മിറികിലാണ് സംഭവം. അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ലാസിലെ മറ്റ് കുട്ടികള്‍ പുറത്ത് കളിക്കുന്നതിനിടെയാണ് സ്‌കൂളിലെ  പ്രൈമറി വിഭാഗം ക്ലാസ്മുറിയില്‍ വെച്ചായിരുന്നു അധ്യാപകന്‍ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

്അധ്യാപകനെതിരെ പോക്‌സോ ഉള്‍പ്പെടയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തെ കുര്‍സിയോങ് പോക്‌സോ കോടതി ചൊവ്വാഴ്ചവരെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഞായറാഴ്ച കുട്ടിയുടെ അമ്മയുടെ പരാതിയെ  തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതും പ്രതിയെ അറസറ്റുചെയ്തതും. വ്യാഴാഴ്ച മറ്റ് കുട്ടികള്‍ പുറത്ത് കളിക്കുന്നതിനിടെ അധ്യാപകന്‍ കുട്ടിയെ ക്ലാസ് മുറിക്കുള്ളില്‍ ബലാത്സംഗം ചെയ്യുകായിയിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വീട്ടിലെത്തിയപ്പോള്‍ ഇക്കാര്യം കുട്ടി അമ്മയോട് പറയുകയായിരുന്നു. സ്വകാര്യഭാഗങ്ങളില്‍ വേദനയുണ്ടെന്നും പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. ിതിന്റെ അടിസ്ഥാനത്തില്‍ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിക്കുകയായിരുന്നു. പ്രതിയ്‌ക്കെതിരെ കര്‍ശനനടപടി വേണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT