India

ബര്‍ഗര്‍ കഴിച്ച യുവാവ് ചോര തുപ്പി, കുപ്പിച്ചില്ലെന്ന് പരാതി; ബര്‍ഗര്‍ കിങ്ങിന് എതിരേ അന്വേഷണം

ബര്‍ഗര്‍ കിങ്ങിന്റെ പൂനെയിലെ ഔട്ട്‌ലെറ്റില്‍ നിന്ന് ബര്‍ഗര്‍ കഴിച്ച യുവാവിനാണ് കുപ്പിച്ചില്ലുകള്‍ വായില്‍ തുളച്ചുകയറി പരിക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ; ബര്‍ഗറില്‍ നിന്ന് കുപ്പിച്ചില്ലുകള്‍ കിട്ടിയതായി പരാതി. ബര്‍ഗര്‍ കിങ്ങിന്റെ പൂനെയിലെ ഔട്ട്‌ലെറ്റില്‍ നിന്ന് ബര്‍ഗര്‍ കഴിച്ച യുവാവിനാണ് കുപ്പിച്ചില്ലുകള്‍ വായില്‍ തുളച്ചുകയറി പരിക്കേറ്റത്. സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. 

ഓട്ടോറിക്ഷ ഡ്രൈവറായ സജിത് പത്താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനായാണ് കഴിഞ്ഞ ബുധനാഴ്ച എഫ്‌സി റോഡിലുള്ള ബര്‍ഗര്‍ കിങ്ങിന്റെ ഔട്ട്‌ലെറ്റില്‍ എത്തിയത്. ബര്‍ഗറും ഫ്രൈസും സോഫ്റ്റ് ഡ്രിങ്കും ഇവര്‍ ഓര്‍ഡര്‍ ചെയ്തു. ബര്‍ഗര്‍ കഴിക്കാന്‍ തുടങ്ങിയ സജിത് പെട്ടെന്ന് തോട്ടയില്‍ പിടിച്ച് രക്തം തുപ്പാന്‍ തുടങ്ങി. സജിത്തിന്റെ സുഹൃത്തുക്കള്‍ ബര്‍ഗര്‍ പരിശോധിച്ചപ്പോഴാണ് അതില്‍ നിന്ന് ചില്ല് പൊട്ടിയതിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ സജിത്തിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. 

എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നതായി അറിയില്ല എന്നാണ് ബര്‍ഗര്‍ കിങ് ഔട്ട്‌ലെറ്റിന്റെ മാനേജര്‍ പറയുന്നത്. സജിത്തിന്റെ ആരോഗ്യനിലയില്‍ പ്രശ്‌നമില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ബര്‍ഗറില്‍ നിന്ന് കുപ്പിച്ചില്ല് കണ്ടെത്തിയതിന് തെളിവില്ലെന്നാണ് പറയുന്നത്. സജിത്തിനെ പരിശോധിച്ച ഡോക്ടറുടെ മൊഴിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT