India

ബസ് സ്റ്റോപ്പിലെ ഡിസ്‌പ്ലേ ബോര്‍ഡില്‍ ബ്ലൂ ഫിലിം; മൊബൈലില്‍ പകര്‍ത്തി യാത്രക്കാരന്‍; വീഡിയോ വൈറല്‍

യാത്രക്കാരന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നതിനിടെ യാത്രനിരക്കുകള്‍ പ്രത്യക്ഷമാകുന്ന ഡിസ്‌പ്ലേയില്‍ അശ്ലീല ചിത്രം ഓടുന്നതായി കണ്ടത്‌ 

Author : സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍:  ബസ് സ്റ്റോപ്പിലെ നിരക്കുകള്‍ കാണിക്കുന്ന ഡിസ്‌പ്ലേയില്‍ പ്രത്യക്ഷപ്പെട്ടത് നീലചിത്രം. ഇത് കണ്ട യാത്രക്കാരന്‍ വീഡിയെ മൊബൈല്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കിട്ടതോടെയാണ് സംഭവം വൈറലായത്. മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു ബസ് സ്‌റ്റോപ്പിലാണ് സംഭവം.

ഒരു യാത്രക്കാരന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നതിനിടെ യാത്രനിരക്കുകള്‍ പ്രത്യക്ഷമാകുന്ന ഡിസ്‌പ്ലേയില്‍ നീലചിത്രത്തിന്റെ വീഡിയോ കാണുകയായിരുന്നു. ഇതിന് പിന്നാലെ ഈ ബസ് സ്റ്റോപ്പിന്റെ ലൊക്കേഷന്‍ ഉള്‍പ്പടെ യുവാവ് വീഡിയോ സഹിതം പങ്കുവെക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ സംഭവത്തില്‍ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു. ഭോപ്പാലിലെ ഹോഷംഗാബാദ് റോഡിലുള്ള ബസ് സ്‌റ്റോപ്പിലുള്ള ഡിസ്‌പ്ലേയിലാണ് ഈ സംഭവം ഉണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നു.

യാത്രക്കാരുടെ സേവനം കണക്കിലെടുത്താണ് ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും ഭോപ്പാല്‍ സിറ്റി ലിങ്ക് ലിമിറ്റഡും ഇത്തരത്തില്‍  ഒരു ഫെയര്‍ ഡിസ്‌പ്ലേ സ്ഥാപിച്ചത്. എന്നാല്‍ ഇത്തരം വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ അധികൃതര്‍ക്ക് ഇത് വലിയ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. 

ദിവസേന ആയിരക്കണക്കിന് കോളേജ് വിദ്യാര്‍ത്ഥികളാണ് ഈ ബസ് സ്‌റ്റേപ്പില്‍ നിന്നും ബസില്‍ കയറാനായി എത്തുന്നത്. അതുകൊണ്ടുതന്നെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ നഗരസഭ വളരെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.  'ഇത് വളരെ ഗൗരവമേറിയ കാര്യമാണ്. നഗരസഭാ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ഉടന്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതായി ഭോപ്പാല്‍ മേയര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT