India

ബഹുഭാര്യാത്വത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കും: സുപ്രിം കോടതി

ബഹുഭാര്യാത്വത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കും: സുപ്രിം കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുസ്ലിം സമുദായത്തിലെ ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് കേന്ദ്രത്തിനും നിയമ കമ്മിഷനും നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി നടിപടി. 

ഒരു ഭാര്യ ഉണ്ടായിരിക്കെ മുസ്ലിം പുരുഷന്‍മാര്‍ മറ്റു വിവാഹം കഴിക്കുന്നതാണ് ബഹുഭാര്യാത്വം. ഒരു സ്ത്രീക്ക് വിവാഹ മോചനം നേടിയ ആദ്യ ഭര്‍ത്താവിനെ വീണ്ടും വിവാഹം കഴിക്കാന്‍ ഇടയ്ക്കു മറ്റൊരാളെ വിവാഹം കഴിച്ച് ത്വലാഖ് ചൊല്ലണമെന്നതാണ് നിക്കാഹ് ഹലാല. 

പുരുഷന് ഒന്നിലേറെ വിവാഹം കഴിക്കാന്‍ അനുമതി നല്‍കുന്ന ഇസ്ലാമിക നിയമം സത്രീക്ക് ഇത്തരമൊരു അനുമതി നല്‍കുന്നില്ലെന്ന് ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുസ്ലിം സ്ത്രീകളുടെ മൗലിക അവകാശത്തെ ഹനിക്കുന്നതാണ് വ്യക്തി നിമയത്തിലെ ഈ വകുപ്പെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആലുവയില്‍ നടുക്കുന്ന കവര്‍ച്ച, പ്രവാസി മലയാളിയെ തലയ്ക്ക് കല്ലെറിഞ്ഞു വീഴ്ത്തി, കയറുകൊണ്ട് കെട്ടി കനാലില്‍ തള്ളി; ഗുരുതരാവസ്ഥയില്‍

'പിണറായിയെ ലക്ഷ്യമിടുന്നത് ഇന്ത്യാ മുന്നണിയിൽ വിള്ളലുണ്ടാക്കാൻ; ഇഡി നീക്കത്തിന് പിന്നിൽ ബിജെപിയുടെ കുതന്ത്രം': ടികെ ഗോവിന്ദൻ

മലബാർ കാൻസർ സെന്ററിൽ 21 ഒഴിവുകൾ; സ്റ്റാഫ് നഴ്സ് മുതൽ ട്യൂട്ടർ വരെ, ഇപ്പോൾ അപേക്ഷിക്കാം !

'ട്രോഫി കള്ളൻ'; മൊഹ്സിന്‍ നഖ്‌വിക്ക് നേരെ കൂവി വിളിച്ച് ഇന്ത്യൻ ആരാധകർ (വിഡിയോ)

6.64 കോടിയുടെ ലൈഫ് മിഷൻ ഭവനസമുച്ചയം കാടുകയറി നശിക്കുന്നു: ചെമ്മനാട് 44 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം അനിശ്ചിതത്വത്തിൽ