India

ബാബറി മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനം നല്‍കിയത് അഡ്വാനിയല്ല; കര്‍സേവകരോട് ആഹ്വാനം ചെയ്തത് താനെന്ന് രാം വിലാസ് വേദാന്തി

തന്റെ പക്കല്‍ നിന്ന് മൈക്രോഫോണ്‍ വാങ്ങി കര്‍സേവകരോട് ശാന്തരായി പിരിഞ്ഞുപോകാനാണ് അഡ്വാനിയും മുരളി മനോഹര്‍ ജോഷിയുമെല്ലാം ശ്രമിച്ചതെന്നും രാം വിലാസ് വേദാന്തി

സമകാലിക മലയാളം ഡെസ്ക്

ഫൈസാബാദ്: ബാബറി മസ്ജിദ് തകര്‍ക്കാന്‍ എല്‍.കെ.അഡ്വാനിയല്ല, താനാണ് കര്‍സേവകര്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന വാദവുമായി മുന്‍ ബിജെപി എംപിയായ രാം വിലാസ് വേദാന്തി. അഡ്വാനിയേയും, മുരളി മനോഹര്‍ ജോഷിയേയും, രാജ്മാതാ വിജയരാജയേയും ഈ കേസില്‍ കുറ്റക്കാരാക്കിയത് തെറ്റായ നടപടിയാണെന്ന് രാം വിലാസ് വേദാന്തി ആരോപിക്കുന്നു. 

ബാബറി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട് അഡ്വാനിക്കും മുരളീ മനോഹര്‍ ജോഷി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള ഗൂഢാലോചന കുറ്റം നിലനില്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാം വിലാസ് വേദാന്തിയുടെ പ്രതികരണം.

തന്റെ പക്കല്‍ നിന്ന് മൈക്രോഫോണ്‍ വാങ്ങി കര്‍സേവകരോട് ശാന്തരായി പിരിഞ്ഞുപോകാനാണ് അഡ്വാനിയും മുരളി മനോഹര്‍ ജോഷിയുമെല്ലാം ശ്രമിച്ചതെന്നും രാം വിലാസ് വേദാന്തി പറയുന്നു. ബാബറ് മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനം നല്‍കിയതിന് വധശിക്ഷ ഏറ്റുവാങ്ങാനും തയ്യാറാണെന്നും മുന്‍ ബിജെപി എംപി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്; സാത്താന്‍കുളം കസ്റ്റഡി കൊലക്കേസില്‍ ഒന്‍പത് പൊലീസുകാര്‍ക്ക് വധശിക്ഷ

ജയം തേടി സ്വന്തം തട്ടകത്തിൽ; പഞ്ചാബിനെതിരെ കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും

കീം 2026: ഗൾഫ് രാജ്യങ്ങളിലെ എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ ഏപ്രിൽ ഏഴ് ഉച്ചയ്ക്ക് ഒരു മണി വരെ സമയം

'അതൊന്നും ധോനി സമ്മതിക്കില്ല'; ഋതുരാജിന്റെ ക്യാപ്റ്റൻസി ചോദ്യം ചെയ്ത് മുൻ സിഎസ്കെ താരം

'ആവേശം' ചിലപ്പോ പണിയാകും! അത് ഫോർ ആണോ, ലഖ്നൗ ശരിക്കും ജയിച്ചോ? (വിഡിയോ)

SCROLL FOR NEXT