India

ബിഎസ്എഫ് ജവാന്‍ 3 സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന ശേഷം ആത്മഹത്യ ചെയ്തു

ഡ്യൂട്ടി കഴിഞ്ഞ ശേഷം സര്‍വീസ് റിവോള്‍ര്‍ തിരിച്ചേല്‍പ്പിക്കാന്‍ ഓഫീസിലെത്തിയ ശിശുപാല്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ബിഎസ്എഫ് ജവാന്‍ മൂന്ന് സഹപ്രവര്‍ത്തകരെ തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ചു കൊന്നു. സംഭവത്തിന് പിന്നാലെ ജവാന്‍ ആത്മഹത്യ ചെയ്തതായി ത്രിപുര പൊലീസ് അറിയിച്ചു. ഉനാക്കോട്ടിയിലെ മഗുരുലി അതിര്‍ത്തിയിലെ ഔട്ട് പോസ്റ്റിലാണ് സംഭവം.

ശിശുപാല്‍ എന്ന ബിഎസ്എഫ് ജവാനാണ് സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്ന ശേഷം ആത്മഹത്യ ചെയ്തത്. ഡ്യൂട്ടി കഴിഞ്ഞ ശേഷം സര്‍വീസ് റിവോള്‍ര്‍ തിരിച്ചേല്‍പ്പിക്കാന്‍ ഓഫീസിലെത്തിയ ശിശുപാല്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവെക്കാന്‍ ഇടയാക്കിയ പ്രകോപനം എന്താണെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

അഗര്‍ത്തലയ്ക്ക് 185 കിലോമീറ്റര്‍  അകലെയാണ് സംഭവം നടന്ന ഔട്ട് പോസ്റ്റ്. റിങ്കുകുമാര്‍, രാകേഷ് കുമാര്‍ ജാദവ്, ബിജോയ് കുമാര്‍ എന്നിവരാണ് ആക്രമണത്തില്‍ മരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT