India

ബിജെപി നേതാവ് മാലയിട്ടു ; അംബേദ്കര്‍ പ്രതിമയില്‍ 'ഗംഗാജലം തളിച്ച് ശുദ്ധിയാക്കി' ദലിത് അഭിഭാഷകര്‍

ബിജെപി നേതാവ് ഹാരാര്‍പ്പണം നടത്തിയ അംബേദ്കര്‍ പ്രതിമ ശുദ്ധിയാക്കി ഒരു സംഘം ദലിത് അഭിഭാഷകര്‍

Author : സമകാലിക മലയാളം ഡെസ്ക്

മീററ്റ് : ബിജെപി നേതാവ് ഹാരാര്‍പ്പണം നടത്തിയ അംബേദ്കര്‍ പ്രതിമ ശുദ്ധിയാക്കി ഒരു സംഘം ദലിത് അഭിഭാഷകര്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ബിജെപി സംസ്ഥാന സെക്രട്ടറി സുനില്‍ ബന്‍സാല്‍ വെള്ളിയാഴ്ചയാണ് ജില്ലാ കോടതിക്ക് സമീപമുള്ള അംബേദ്കര്‍ പ്രതിമയില്‍ മാലയിട്ടത്. ഇതിന് പിന്നാലെ ഒരു കൂട്ടം ദലിത് അഭിഭാഷകര്‍ ഗംഗാജലവും പാലും കൊണ്ട് പ്രതിമ ശുദ്ധികലശം നടത്തുകയായിരുന്നു. 

ബിജെപി നേതാവ് മാലയിട്ടതോടെ, പ്രതിമ അശുദ്ധിയായി. ഇത് ശുദ്ധീകരിക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന് അഭിഭാഷകര്‍ പറഞ്ഞു. ബിജെപി സര്‍ക്കാര്‍ ദലിതരെ അടിച്ചമര്‍ത്തുകയാണ്. അംബേദ്കറിനു വേണ്ടി ഒന്നും ചെയ്യാത്തവരാണ് ബിജെപിക്കാര്‍. എന്നിട്ടും അദ്ദേഹത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. 

അടുത്തിടെ യു.പിയിലെ ഹരിംപൂര്‍ നഗരത്തില്‍ ബിജെപി വനിതാ എംഎല്‍എ മാനിഷാ അനുരാഗി സന്ദര്‍ശിച്ചതിന് പിന്നാലെ ക്ഷേത്രത്തില്‍ ഗംഗാജലം തളിക്കുകയും വിഗ്രഹങ്ങള്‍ ശുദ്ധീകരണത്തിനായി അഹമ്മദാബാദിലെക്ക് അയക്കുകയും ചെയ്തത് വന്‍ വിവാദമായിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് ക്ഷേത്രത്തിന് അകത്ത് പ്രവേശനമില്ലെന്നും, പുറത്തു നിന്നാണ് പ്രാര്‍ത്ഥിക്കാറ് എന്നുമാണ്, ശുദ്ധികലശത്തിന് കാരണമായി ക്ഷേത്രഭാരവാഹികള്‍ പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

രാജസ്ഥാൻ റോയൽസിന് '15,660.23' കോടി രൂപ! റെക്കോർഡ‍് തുകയ്ക്ക് സ്വന്തമാക്കി മിത്തൽ കുടുംബം, അദാർ പൂനവാല കൺസോർഷ്യം

'ആ ഒരു വര്‍ഷക്കാലം എന്നും മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

'അമിതമായ സമ്മർദ്ദം, എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് മനസിലായി'; 'തലൈവർ 173' യിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സുന്ദർ സി

കിഡ്നി സ്റ്റോൺ; വെള്ളം കുടിക്കുന്നതിലുമുണ്ട് രീതി, റെഡ് മീറ്റ് പരമാവധി ഒഴിവാക്കാം

SCROLL FOR NEXT