India

ബിജെപി പിന്‍മാറി, രമേഷ് കുമാര്‍ കര്‍ണാടക സ്പീക്കര്‍; ആദ്യ കടമ്പ കടന്ന് കുമാരസ്വാമി

ബിജെപിയുടെ എസ് സുരേഷ് കുമാര്‍ അവസാന നിമിഷം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെ എതിരില്ലാതെയാണ് രമേഷ് കുമാറിന്റെ തെരഞ്ഞെടുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ കെആര്‍ രമേഷ് കുമാര്‍ കര്‍ണാടക നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ എസ് സുരേഷ് കുമാര്‍ അവസാന നിമിഷം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെ എതിരില്ലാതെയാണ് രമേഷ് കുമാറിന്റെ തെരഞ്ഞെടുപ്പ്.

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിബന്ധങ്ങളില്ലാതെ വിജയിക്കാനായതോടെ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാ ദള്‍ എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ആദ്യ കടമ്പ പിന്നിട്ടു. സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും നാമനിര്‍ദേശ പത്രിക നല്‍കുകയും ചെയ്‌തെങ്കിലും തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി നാടകീയമായി പിന്‍വലിക്കുകയായിരുന്നു.

സ്പീക്കര്‍ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പു നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 117 പേരുടെ പിന്തുണ സര്‍ക്കാരിനുണ്ടെന്നാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന്റെ അവകാശവാദം. ബംഗളൂരുവിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന എംഎല്‍എമാരെ സമ്മേളനം ചേരുന്നതിനു തൊട്ടുമുമ്പായാണ് സഭയില്‍ എത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

''സുഖമാണോ ചേട്ടാ' എന്ന് മാത്രമാണ് ചോദിച്ചത്'; പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ വിശദീകരണവുമായി ശ്രീനാദേവി കുഞ്ഞമ്മ

20 അടി ഉയരമുള്ള ഷെഡിന്റെ മേൽക്കൂരയിൽ പിഞ്ചുകുഞ്ഞ്; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സാഹസിക രക്ഷാപ്രവർത്തനം

'സിഐഡിയാണോ?'; തിരിച്ചറിയാതിരിക്കാന്‍ മാസ്‌കും തൊപ്പിയുമിട്ട് മമിത ബൈജു; 'ഒറ്റ അടയാളത്തില്‍' കണ്ടുപിടിച്ച് ആരാധകന്‍

'വഴക്ക് കൂടാൻ പോലും ഒരാൾ ഇല്ലാതിരിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം'; ഷൈൻ ടോം ചാക്കോ