India

ബിജെപി ബംഗാള്‍ വിരുദ്ധര്‍; അമിത് ഷായ്‌ക്കെതിരെ ഗോ ബാക്ക് പോസ്റ്ററുകളുമായി കൊല്‍ക്കത്താ നഗരം

ബിജെപി ബംഗാള്‍ വിരുദ്ധര്‍ - അമിത് ഷായ്‌ക്കെതിരെ ഗോ ബാക്ക് പോസ്റ്ററുകളുമായി കൊല്‍ക്കത്താ നഗരം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തിയലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷനെതിരെ ഗോ ബാക്ക് പോസ്്റ്ററുകളുമായി തൃണമൂല്‍ പ്രവര്‍ത്തകര്‍. പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധ പോസ്റ്ററുകള്‍ നിറഞ്ഞിരിക്കുകയാണ്. വൈകീട്ട് ബിജെപിയുടെ ബഹുജന റാലിയിലും അമിത് ഷാ പങ്കെടുക്കും

നഗരത്തിലെ പ്രധാന പ്രദേശങ്ങളില്‍ എല്ലാം പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. അമിത് ഷാ പങ്കെടുക്കുന്ന റാലി കടന്നു പോകുന്നതിനടുത്തുള്ള മായോ റോഡിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്ന് കൊല്‍ക്കത്ത ബിജെപി യൂണിറ്റ് ആരോപിച്ചു.

ചില പോസ്റ്ററുകളില്‍ ആന്റി ബംഗാള്‍ ബിജെപി ഗോ ബാക്ക് എന്നുമാണ് എഴുതിയിരിക്കുന്നത്. തങ്ങളുടെ റാലിയെ തൃണമൂല്‍ കോണ്‍ഗ്രസ് ഭയക്കുന്നു എന്നാണ് പോസ്റ്ററുകള്‍ കാണിക്കുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ ബിജെപിയുടെ ഭരണത്തിനായി കാത്തിരിക്കുകയാണ്. വെസ്റ്റ് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഗോഷ് പറഞ്ഞു. 

ജൂണില്‍ അമിത് ഷായുടെ സന്ദര്‍ശന സമയം പുരുലിയയിലും കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വെസ്റ്റ് വിഡ്‌നപൂരിലും ഇത്തരത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ അപമാനിക്കുന്ന പോസ്റ്ററുകള്‍ പതിച്ചിരുന്നുവെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗിയ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

'നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി': വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !