India

ബിജെപി സഖ്യം രാഷ്ട്രീയ ജീവിതത്തിലെ കറുത്ത ഏട്, ദേവഗൗഡയോട് മാപ്പു പറയുന്നതായി കുമാരസ്വാമി

സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ചതിന് കുമാരസ്വാമി കോണ്‍ഗ്രസിനു നന്ദി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മുമ്പ് ബിജെപിയുമായി സഖ്യമുണ്ടാക്കിയത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത ഏടാണെന്ന് കര്‍ണാടക മുഖ്യമന്ത്രിയും ജനതാ ദള്‍ എസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് കുമാരസ്വാമി പിതാവ് ദേവഗൗഡയോട് മാപ്പു പറഞ്ഞു. നിയസഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുമായി ചേരാനുള്ള തന്റെ തീരുമാനം പിതാവിനെ ഏറെ വേദനിപ്പിച്ചിരുന്നു. ബിജെപി സഖ്യം രാഷ്ട്രീയ ജീവിതത്തിലെ കറുത്ത ഏടാണെന്നും കുമാരസ്വാമി പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ചതിന് കുമാരസ്വാമി കോണ്‍ഗ്രസിനു നന്ദി പറഞ്ഞു.

ഈ ജനവിധി ബിജെപിക്ക് അനുകൂലമാണെന്ന് അവര്‍ പറയുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ലെന്ന് വിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് കുമാരസ്വാമി പറഞ്ഞു. 2004ഉം സമാനമായ സാഹചര്യമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

കര്‍ഷകര്‍ക്ക് എന്നും മുന്‍ഗണന കൊടുത്തുകൊണ്ടാണ് താനും തന്റെ പിതാവും പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് കുമാരസ്വാമി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

'ഗായകനോ കോടീശ്വരനോ അല്ല, എന്റെ എല്ലാ വശങ്ങളും അറിയാവുന്ന ഒരാൾ'; രണ്ടാം വിവാഹത്തെക്കുറിച്ച് റിമി ടോമി

സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന് ഹാട്രിക്

ദുരന്തഭൂമിയിൽ നിന്ന് പ്രതീക്ഷയിലേക്ക്; വയനാട് ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി വീട്

'ഇറ്റ്‌സ് ഡണ്‍ ബ്രോ'; ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മാധ്യമപ്രവര്‍ത്തക നിധി രാസ്ദാനും വിവാഹിതരായി