India

ബിജെപിക്ക് എട്ടിന്റെ പണി; വോട്ടെടുപ്പിന്റെ രണ്ട് ദിവസം മുന്‍പ് സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു

കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് ഇവിടുത്തെ ജെ.ഡി.എസ് -കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ഥി

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: തിരഞ്ഞടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കര്‍ണാടക രാമനഗരയിലെ ബി.ജെ.പി സ്ഥാനാര്‍ഥി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എല്‍.ചന്ദ്രശേഖര്‍ ആണ് കോണ്‍ഗ്രസില്‍ തിരികെയെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് ഇവിടുത്തെ ജെ.ഡി.എസ് -കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ഥി. 

ഒരുമാസം മുമ്പാണ് ചന്ദ്രശേഖര്‍ ബിജെപിയില്‍ ചേര്‍ന്നത്. പാര്‍്ട്ടിയില്‍ ഐക്യം ഇല്ലെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ പാര്‍ട്ടി സഹായിക്കുന്നില്ലെന്നും ആരോപിച്ചാണ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. ഇതോടെ അനിതയ്ക്ക് എതിരാളി ഇല്ലാതായി.മുഖ്യമന്ത്രി കുമാരസ്വാമി മത്സരിച്ച മണ്ഡലമാണ് രാമനഗര. ചന്നപട്ടണത്തിലും കുമാരസ്വാമി വിജയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാമനഗരത്തില്‍ നിന്ന് എംഎല്‍എ സ്ഥാനം കുമാരസ്വാമി രാജിവച്ചതും അവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതും. പാര്‍ട്ടിയുടെ മാത്രമല്ല ജനങ്ങളുടെയും താല്പര്യമാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് അനിതാ കുമാരസ്വാമി പ്രതികരിച്ചിരുന്നു. മധുഗിരിയില്‍ നിന്ന് നേരത്തെ നിയമസഭയിലെത്തിയ ചരിത്രവും അനിതയ്ക്കുണ്ട്.

രാമനഗര ജനതാദള്‍ എസിന്റെ ഉറച്ച മണ്ഡലമാണ്. കോണ്‍ഗ്രസിന്റെ പിന്തുണകൂടി ലഭിച്ചതോടെ വിജയം ഉറപ്പിച്ചിരിക്കുകയാണ്. ബി.ജെ.പി.ക്ക് സ്വാധീനമുണ്ടാക്കാന്‍ കഴിയാത്ത മണ്ഡലം കൂടിയാണിത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ജനതാദള്‍ എസും തമ്മിലായിരുന്നു മത്സരം. സഖ്യസര്‍ക്കാര്‍ രൂപവത്കരിച്ച സാഹചര്യത്തില്‍ മണ്ഡലം വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി. പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് നേതൃത്വം തീരുമാനമെടുത്തത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് സ്ഥിരമായി ജയിച്ചുപോരുന്ന മണ്ഡലത്തില്‍ അട്ടിമറി ആരും പ്രതീക്ഷിക്കുന്നില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എച്ച്.ഡി. കുമാരസ്വാമിക്ക് ഇവിടെ 92,626 വോട്ട് ലഭിച്ചിരുന്നു.  രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിന് 69,990 വോട്ടും ലഭിച്ചു. ബി.ജെ.പി.ക്ക് ലഭിച്ചത് 4871 വോട്ടാണ്. ഒന്നും രണ്ടും സ്ഥാനത്തുള്ള പാര്‍ട്ടികള്‍ ഒന്നിച്ചാണ് മത്സരിക്കുന്നത്. അതിനാല്‍ വിജയത്തിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

കണ്ണൂരിനെ നടുക്കി വാഹനാപകടം; പൊലിഞ്ഞത് കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍

ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; പിണറായിയുടേത് കരുത്തുറ്റ നേത്യത്വം; ടി പി രാമകൃഷ്ണന്‍

'ഹൈദരാബാദിനെ പൂട്ടിക്കെട്ടി'; അംഗ്കൃഷിന് അർധ സെഞ്ച്വറി, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

SCROLL FOR NEXT