India

ബീഡിയിൽ നിന്ന് തീപടർന്നു; വീട്ടിൽ ഉറങ്ങിക്കിടന്ന 50കാരൻ വെന്തുമരിച്ചു 

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി

Author : സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: ബീഡിയിൽ നിന്ന് വീടിന് തീപടർന്ന് പിടിച്ച്  ഉറങ്ങിക്കിടന്ന 50 കാരൻ പൊള്ളലേറ്റു മരിച്ചു. ഗുരുഗ്രാം സ്വദേശിയായ ഓം പ്രകാശാണ് മരിച്ചത്. ഇന്നലെ പുലർച്ചയാണ് സംഭവം നടന്നത്. 

ഏകദേശം അഞ്ച് മണിയോടെയാണ് വീടിന് തീ പിടിച്ചത് അയൽവാസികൾ കണ്ടത്. സമീപവാസികൾ ഓടിവന്ന് തീയണയ്ക്കാൻ ശ്രമിക്കുകയായിരുന്നു. അയൽവാസിയായ രമേശാണ് ഓം പ്രകാശിന്റെ വീടിന് തീ പിടിച്ചതായി കണ്ടത്. ഉടൻ തന്നെ ഇയാൾ ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തി അരമണിക്കൂറിനുള്ളിൽ തീയണച്ചെങ്കിലും ഓം പ്രകാശിനെ രക്ഷിക്കാനായില്ല.

പുലർച്ചേ മൂന്നിനും നാലിനും ഇടയിലായിരുക്കാം വീടിന് തീപിടിച്ചതെന്നാണ് പൊലീസ് നി​ഗമനം. വീടിന്റെ മുകളിലത്തെ നിലയിൽ ഇരുന്ന് ബീഡി വലിച്ച ഓംപ്രകാശ് അത് അണയ്ക്കാതെ ഉറങ്ങാൻ പോയെന്നാണ് പൊലീസ് പറയുന്നത്. മുറിയിൽ പുക നിറഞ്ഞതോടെ ഇയാൾ അബോധാവസ്ഥയിലുമായി. ഓം പ്രകാശിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ; അറസ്റ്റ് രേഖപ്പെടുത്തി, ടിജി മോഹൻദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

മയക്കുമരുന്നില്‍ എ4 പേപ്പര്‍ മുക്കി കടത്ത്, മധുരപലഹാരങ്ങള്‍ക്കുള്ളിലും; ലക്ഷ്യം കുട്ടികളും യുവാക്കളും, യുഎഇയില്‍ മുന്നറിയിപ്പ്

ആകാശച്ചുഴിയില്‍ അകപ്പെട്ടതല്ല; വിമാനം താഴ്ചയിലേക്ക് പതിച്ചതിന് കാരണം സാങ്കേതിക തകരാര്‍

'യുവരാജ് എന്നോട് കസേരയിൽ കയറി നിൽക്കാൻ പറഞ്ഞു, ഞാൻ ടെൻഷനടിച്ചു... !

പട്രോളിങിനിടെ സംശയം; ചോദ്യം ചെയ്യലിൽ പൊളിഞ്ഞത് ജ്വല്ലറികൾ കൊള്ളയടിക്കാനുള്ള വൻ പദ്ധതി; 3 പേർ പിടിയിൽ