India

ബോളിവുഡ് ഗായകന്‍ ചമഞ്ഞ് സൗഹൃദം സ്ഥാപിച്ചു, സ്വകാര്യ ചിത്രങ്ങളടക്കം കൈക്കലാക്കി; ഒടുവില്‍ ഭീഷണി, അറസ്റ്റ് 

ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക് ആണെന്ന വ്യാജേന സോഷ്യല്‍മീഡിയയില്‍ സൗഹൃദങ്ങള്‍ സ്ഥാപിച്ച യുവാവ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക് ആണെന്ന വ്യാജേന സോഷ്യല്‍മീഡിയയില്‍ സൗഹൃദങ്ങള്‍ സ്ഥാപിച്ച യുവാവ് പിടിയില്‍. 30കാരനായ മഹേന്ദ്ര വര്‍മാന്‍ ആണ് പിടിയിലായത്. തമിഴ്‌നാട്ടിലെ വില്ലുപുറം സ്വദേശിയാണ് ഇയാള്‍. 

ഫേസ്ബുക്കിലും വാട്‌സാപ്പിലും അര്‍മാന്‍ മാലിക്കായി ആള്‍മാറാട്ടം നടത്തി നിരവധി സ്ത്രീകളുമായി ഇയാള്‍ സൗഹൃദം സ്ഥാപിച്ചു. ചില സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങളടക്കം കൈക്കലാക്കി. പിന്നീട് ഇത് കാട്ടി ഭീഷണിപ്പെട്ടുത്തി പണം വാങ്ങുകയായിരുന്നു യുവാവ്. 

ഇതിനോടകം ഇയാള്‍ ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു. കോയമ്പത്തൂര്‍ സ്വദേശിയായ ഒരു യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. മറ്റൊരു യുവതി മുഖാന്തരം വല വിരിച്ച് യുവാവിനെ കുടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഡ്‌നി രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ അധിക സഹായം; എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ

സഞ്ജുവിന് ചെന്നൈയിൽ ഓപ്പണർ റോൾ അല്ല, സുരേഷ് റെയ്‌നയുടെ പ്ലാൻ ഇങ്ങനെ

വയോധികയെ കടിച്ചു പറിച്ച് തെരുവ് നായ, കാലിലെ മാംസം പൂർണമായി ഇളകി

അലുവ അതുലിന്റെ കൊലപാതകം: നാല് പേര്‍ കസ്റ്റഡിയില്‍, പ്രതികള്‍ സഞ്ചരിച്ച വാഹനം പിടിച്ചെടുത്തു

മയിലിനെ കല്ലെറിഞ്ഞു കൊന്നു; നേപ്പാള്‍ സ്വദേശി പിടിയില്‍

SCROLL FOR NEXT