India

ബ്രാ ധരിച്ച് പുരുഷ യാത്രക്കാരന്‍; കടത്തിയത് 30 ലക്ഷത്തിന്റെ സ്വര്‍ണം

30 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം ബ്രാക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പുരുഷ യാത്രക്കാരനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്ത്രീകളുടെ അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാളെ വിമാനത്താവളത്തില്‍ പിടികൂടി. 30 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം ബ്രാക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പുരുഷ യാത്രക്കാരനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കയ്യില്‍ കരുതിയിരുന്ന സ്ത്രീകളുടെ പഴ്‌സിലും സ്വര്‍ണം ഒളിപ്പിച്ചിരുന്നു. 

മോസ്‌കോയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന യാത്രക്കാരനെക്കുറിച്ച്  സെപ്തംബര്‍ 22ന് കസ്റ്റംസ് ഉദ്യോഗസ്ഥന് വിവരം ലഭിച്ചിരുന്നു. ഡല്‍ഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ കസ്റ്റംസ് വിശദ പരിശോധനക്ക് വിധേയനാക്കി. 

ധരിച്ചിരുന്ന ബ്രായ്ക്കുള്ളില്‍ നൂല്‍ രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 794 ഗ്രാം തൂക്കം വരുന്ന ആറ് സ്വര്‍ണക്കട്ടകളും കണ്ടെടുത്തു. ആകെ പിടിച്ചെടുത്ത സ്വര്‍ണത്തിന് 30 ലക്ഷം വിലവരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ