India

ഭര്‍ത്താവിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ട്രോളി വേണം; 800 രൂപയ്ക്ക് ഭൂമി പണയം വച്ച് ആദിവാസി യുവതി

ഭര്‍ത്താവിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ 800 രൂപയ്ക്ക് വേണ്ടി ഭൂമി പണയം വെച്ച് ആദിവാസി യുവതി

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഭര്‍ത്താവിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ 800 രൂപയ്ക്ക് വേണ്ടി ഭൂമി പണയം വെച്ച് ആദിവാസി യുവതി. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലാണ് സംഭവം. 108 ആംബുലന്‍സ് ലഭിക്കാതെ വന്നപ്പോള്‍ മൃതദേഹം ട്രോളിയില്‍ വീട്ടിലെത്തിക്കുന്നതിന് വേണ്ടിയാണ് ഈ ദരിദ്രസ്ത്രീക്ക് ഭൂമി പണയം വെക്കേണ്ടിവന്നത്. ട്രോളിയില്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിനൊപ്പം ഇവര്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

ആഴ്ചകള്‍ക്ക് മുന്‍പാണ് 45 കാരനായ ദുക മറാണ്ടിയ്ക്ക് പനി വന്നത്. അവര്‍ അദ്ദേഹത്തെ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ഇയാളുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് റാഷ്‌ഗോവിന്ദ്പൂരിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

മൃതദേഹം വീട്ടിലെത്തിക്കുന്നതിനായി 108 ആംബുലന്‍സിനെ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടര്‍്ന്ന് ട്രോളി റിക്ഷക്കാരെ സമീപിച്ചപ്പോള്‍ അവര്‍ 800 രൂപ ആവശ്യപ്പെട്ടു. തുകയില്ലാത്തതിനാല്‍ അവര്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിറ്റേദിവസം അവര്‍ ഒരു ഗ്രാമീണനെ സമീപിച്ച് 800 രൂപയ്ക്ക് പകരം തന്റെ ഭുമി പണയംവച്ചു. അങ്ങനെ മൃതദേഹം നാട്ടിലെത്തിച്ച് അയല്‍വാസികളുടെ സഹായത്തോടെ ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT