India

'ഭാരത് മാതാ കീ ജയ്' ദുരുപയോഗം ചെയ്യുന്നു, ആക്രമണോത്സുകമായ ഇന്ത്യയെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു: മന്‍മോഹന്‍ സിങ്

ഭാരത് മാതാ കീ ജയ് മുദ്രാവാക്യം ദുരുപയോഗം ചെയ്യുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭാരത് മാതാ കീ ജയ് മുദ്രാവാക്യം ദുരുപയോഗം ചെയ്യുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. തീവ്രവും തികച്ചും വൈകാരികവുമായ ആശയത്തോടെയുളള ഇന്ത്യയെ സൃഷ്ടിക്കാനാണ് ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ദുരുപയോഗം ചെയ്യുന്നതെന്നും മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രഭാഷണങ്ങള്‍ അടങ്ങുന്ന ബുക്കിന്റെ പ്രകാശനച്ചടങ്ങിലാണ് ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടുളള മന്‍മോഹന്‍സിങ്ങിന്റെ പരാമര്‍ശം.

ലക്ഷകണക്കിന് പൗരന്മാരെ ഒഴിവാക്കി തീവ്രവും തികച്ചും വൈകാരികവുമായ ആശയത്തോടെയുളള ഇന്ത്യയെ നിര്‍മ്മിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുകയാണെന്നും മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി. 'ആരാണ് ഭാരത് മാതാ?, ആരുടെ ജയമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? '- നെഹ്‌റുവിന്റെ വാക്കുകളെ ഉദ്ധരിച്ച് മന്‍മോഹന്‍ സിങ് ചോദിക്കുന്നു. മലകളും പുഴകളും വനങ്ങളും പാടങ്ങളും എല്ലാവര്‍ക്കും വേണ്ടപ്പെട്ടതാണ്. എന്നാല്‍ വിശാലമായ പ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന ഇന്ത്യയിലെ ജനങ്ങളെയാണ് ആത്യന്തികമായി എണ്ണിത്തിട്ടപ്പെടുത്തുന്നതെന്ന് നെഹ്‌റുവിനെ ഉദ്ധരിച്ച് മന്‍മോഹന്‍സിങ് പറഞ്ഞു.

ലോകത്തെ വമ്പന്‍ ശക്തികളില്‍ ഒന്നായി ഇന്ത്യയെ പരിഗണിക്കുന്നുണ്ടെങ്കില്‍, അതിന്റെ പിന്നിലെ മുഖ്യശില്‍പി നെഹ്‌റുവാണ്. രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായ നെഹറുവിനെയാണ് ഇക്കാര്യത്തില്‍ ബഹുമാനിക്കേണ്ടത്. ചാഞ്ചാട്ടം ദൃശ്യമായ അവസ്ഥയില്‍ നിന്ന് രാജ്യത്തെ ജനാധിപത്യ വഴിയിലേക്ക് കൊണ്ടുവരാന്‍ നേതൃത്വം നല്‍കിയ വ്യക്തിയാണ് നെഹ്‌റു. വ്യത്യസ്തമായ സാമൂഹ്യ, രാഷ്ട്രീയ കാഴ്ചപ്പാടുകളാണ് ഇതിനായി നെഹ്‌റു പ്രയോജനപ്പെടുത്തിയതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ചിലര്‍ക്ക് രാജ്യത്തിന്റെ ചരിത്രം വായിക്കാന്‍ ക്ഷമയില്ല. മുന്‍വിധികളാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്. നെഹ്‌റുവിനെ തെറ്റായി ചിത്രീകരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. എന്നാല്‍ ചരിത്രത്തിന്  യഥാര്‍ത്ഥ കണ്ണിലൂടെ വസ്തുതകള്‍ നോക്കി കാണാനും തെറ്റുകള്‍ തളളാനുമുളള കഴിവുണ്ടെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്‍ക്ക് പരിക്ക്; സംഘാടകര്‍ കസ്റ്റഡിയില്‍

ഗ്വാളിയാറില്‍ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി 12 മരണം; 39 പേര്‍ക്ക് പരിക്ക്, 6 പേരുടെ നിലഗുരുതരം

വിജയം തുടരാന്‍ ബ്ലാസ്‌റ്റേഴ്‌സ്; വമ്പനെ തറപറ്റിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്; ഐഎസ്എല്ലില്‍ ഇന്ന് തീപാറും മത്സരം

"ഹൃദയസ്തംഭനമോ, ആത്മഹത്യയോ അല്ല"; മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാം ഭര്‍ത്താവിനെ യുവതി കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി

'എന്റെ കണ്‍മുന്നില്‍ വെച്ചാണ് അമ്മ മരിച്ചത്, ഞാനും ഒരുപക്ഷേ രക്ഷപ്പെടില്ലായിരുന്നു'; നടുക്കം വിട്ടുമാറാതെ മകൻ