പ്രതീകാത്മക ചിത്രം 
India

ഭാര്യ കാമുകനൊപ്പം ഓട്ടോയില്‍ 'കറങ്ങി', തടഞ്ഞുനിര്‍ത്തി യുവതിയെ ഇഷ്ടിക കൊണ്ട് തലക്കിടിച്ച് കൊല്ലാന്‍ ശ്രമം, അറസ്റ്റ്

സമീപത്തുകിടന്ന ഇഷ്ടിക എടുത്ത് ഇവരുടെ തലയ്ക്കിടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : ഭാര്യയെ ഇഷ്ടികകൊണ്ട് ഇടിച്ചുകൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. മുംബൈ സാന്താക്രൂസ് നിവാസിയായ ലക്ഷ്മണ്‍ അര്‍ജുന്‍ (43) ആണ് പൊലീസിന്റെ പിടിയിലായത്. 

ഏതാനും ദിവസം മുമ്പ് ഭാര്യയും മറ്റൊരാളും ഒരു ഓട്ടോറിക്ഷയില്‍ കയറി പോകുന്നത് ലക്ഷ്മണ്‍ കണ്ടു. ഇവരെ പിന്തുടര്‍ന്ന ലക്ഷ്മണ്‍ വകോല പൈപ്പ്‌ലൈന്‍ റോഡില്‍ വെച്ച് ഓട്ടോ തടഞ്ഞ് ഭാര്യയെ മുടിക്കുത്തിന് പിടിച്ച് വലിച്ചു പുറത്തിട്ടു. തുടര്‍ന്ന് സമീപത്തുകിടന്ന ഇഷ്ടിക എടുത്ത് ഇവരുടെ തലയ്ക്കിടിക്കുകയായിരുന്നു. 

അളുകള്‍ ഓടിക്കൂടിയതോടെ ഇയാള്‍ ഇവിടെ നിന്നും സ്ഥലം വിട്ടു. രണ്ടു തവണ ഇഷ്ടികയ്ക്ക് ഇടിയേറ്റ യുവതി ആശുപത്രിയിലാണ്. വധശ്രമത്തിന് കേസെടുത്ത പൊലീസ് ഇയാളെ കഴിഞ്ഞദിവസം പിടികൂടി. ഇയാളുമായുള്ള ബന്ധത്തെച്ചൊല്ലി ഭാര്യയുമായി വീട്ടില്‍ ദിവസവും വഴക്കുണ്ടാകുമായിരുന്നു എന്ന് ലക്ഷ്മണ്‍ പൊലീസിനോട് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി