India

ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ തത്സമയം പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍

ഭാര്യയുമായുള്ള കിടപ്പറ രംഗങ്ങള്‍ തത്സമയം പ്രദര്‍ശിപ്പിക്കുകയും പണത്തിന് വേണ്ടി രംഗങ്ങള്‍ അശ്ലീല വെബ്‌സൈറ്റിന് വില്‍ക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഭാര്യയുമായുള്ള കിടപ്പറ രംഗങ്ങള്‍ തത്സമയം പ്രദര്‍ശിപ്പിക്കുകയും പണത്തിന് വേണ്ടി രംഗങ്ങള്‍ അശ്ലീല വെബ്‌സൈറ്റിന് വില്‍ക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന 33 വയസുകാരനായ യുവാവാണ് പൊലീസ് പിടിയിലായത്. 2016ല്‍ ഭാര്യ തന്നെ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. എന്നാല്‍ അറസ്റ്റിലായ യുവാവിന്റെ പേരുവിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

അശ്ലീല സൈറ്റുകളില്‍ ദൃശ്യങ്ങള്‍ ഉള്ളതായി സുഹൃത്താണ് യുവതിയോട് പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് യുവതി സൈബര്‍ പൊലീസിനെ സമീപിച്ചത്. ഐപി അഡ്രസ് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍  തൃശൂര്‍ സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു. ഒരു സൈറ്റില്‍ നിന്ന് ലഭിച്ച വിഡിയോ ഡൗണ്‍ലോഡ് ചെയ്ത് മറ്റു സൈറ്റുകളിലേക്ക് പ്രചരിപ്പിക്കുകയുമായിരുന്നെന്നും ഇയാള്‍ മൊഴി നല്‍കി. ഇതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിന്റെ ലാപ്‌ടോപ് പരിശോധിച്ചപ്പോഴാണ് സംഭവം വ്യക്തമായത്. 

ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഭാര്യയറിയാതെ ലാപ്‌ടോപ്പ് കാമറ ഓണ്‍ ചെയ്തുവെക്കുകയായിരുന്നു. ഭാര്യ അറിയാതിരിക്കാന്‍ ലാപ്‌ടോപ്പില്‍ സിനിമ കാണിക്കുകയുമായിരുന്നു. ദൃശ്യങ്ങളില്‍ യുവാവിന്റെ മുഖം വ്യക്തമാകാത്ത രീതിയിലാണ് ചിത്രീകരണം നടത്തിയത്. 

സ്ത്രീകളെ അപമാനിക്കല്‍, അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍, വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT