India

ഭാര്യയെ വെട്ടിക്കൊന്നു; രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു, അറസ്റ്റ്

ഭാര്യയെ വെട്ടിക്കൊന്ന ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഫത്തേപ്പൂര്‍: ഭാര്യയെ വെട്ടിക്കൊന്ന ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. 40 കാരനായ നസീര്‍ ഖുറേഷിയെയാണ് നാട്ടുകാര്‍ തല്ലിക്കൊന്നത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുള്ള വഴക്കാണ് ഭാര്യയുടെ കൊലപാതകത്തില്‍ കലാശിച്ചത്. 

നസീര്‍ ഖുറേഷിയുടെ ഭാര്യ അഫ്‌സാരിയാണ് കൊല്ലപ്പെട്ടത്. കോടാലി ഉപയോഗിച്ചാണ് ഇയാള്‍ ഭാര്യയെ വെട്ടിയത്. സംഭവസ്ഥലത്ത് വച്ചുതന്നെ ഇവര്‍ കൊല്ലപ്പെട്ടു. കൊലപാതകം അറിഞ്ഞ് നാട്ടുകാര്‍ ഓടികൂടിയപ്പോഴേക്കും നസീര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

തുടര്‍ന്ന് അക്രമാസക്തരായ നാട്ടുകാര്‍ ഇയാളെ തല്ലിക്കൊല്ലുകയായിരുന്നു. നസീറിനെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കല്ലെറിഞ്ഞും ഇരുമ്പ് കമ്പികൊണ്ട് മര്‍ദിച്ചുമാണ് നാട്ടുകാര്‍ നസീറിനെ കൊലപ്പെടുത്തിയത്. വിഡിയോ വൈറലായതിന് പിന്നാലെ ആള്‍ക്കൂട്ടത്തിലെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT