പ്രതീകാത്മക ചിത്രം 
India

ഭാര്യയെ സംശയം, 35 കാരിയുടെ തല വെട്ടിമാറ്റി; അറ്റുപോയ ശിരസുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ 

ഭാര്യയുടെ അറ്റുപോയ തലയുമായി പൊലീസ് സ്റ്റേഷനില്‍ എത്തി ഭര്‍ത്താവ് കീഴടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: സംശയത്തിന്റെ പേരില്‍ ഭാര്യയുടെ തല വെട്ടിമാറ്റി. ഭാര്യയുടെ അറ്റുപോയ തലയുമായി പൊലീസ് സ്റ്റേഷനില്‍ എത്തി ഭര്‍ത്താവ് കീഴടങ്ങി.

ഉത്തര്‍പ്രദേശിലെ ബന്ദ നേതാനഗറില്‍ വെളളിയാഴ്ച രാവിലെയാണ് സംഭവം. സംശയത്തിന്റെ പേരില്‍ ഭാര്യ വിമലയുമായി ചിന്നാര്‍ യാദവ് വഴക്കിട്ടു. വഴക്ക് മൂര്‍ച്ഛിച്ചതോടെ കുപിതനായ ചിന്നാര്‍ യാദവ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് 35കാരിയുടെ തലവെട്ടി മാറ്റുകയായിരുന്നു. തുടര്‍ന്ന് ബാബേരു പോലീസ് സ്റ്റേഷനില്‍ എത്തി ഭര്‍ത്താവ് കീഴടങ്ങിയതായി  പൊലീസ് സൂപ്രണ്ട് മഹേന്ദ്ര പ്രതാപ് സിംഗ് ചൗഹാന്‍ പറഞ്ഞു.

ഭാര്യയുടെ അറ്റുപോയ തലയുമായി റോഡിലൂടെ ചിന്നാര്‍ യാദവ്  നടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതായി പൊലീസ് പറഞ്ഞു.കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT