India

ഭീകരവാദികൾ ഇപ്പോഴുമുണ്ട്; കശ്മീരിൽ 4ജി അനുവദിക്കരുത്; കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

ഭീകരവാദികൾ ഇപ്പോഴുമുണ്ട്; കശ്മീരിൽ 4ജി അനുവദിക്കരുത്; കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 4ജി സേവനം അനുവദിക്കുന്നതിനെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കശ്മീരില്‍ ഇപ്പോഴും ഭീകരവാദികളുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ക്കായി 4ജി സേവനം അനുവദിക്കണമെന്ന ഹര്‍ജികള്‍ പരിഗണിക്കവേയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. 

സമീപ കാലത്ത് ഒരു ഭീകരവാദി കൊല്ലപ്പെട്ടപ്പോള്‍, സംസ്‌കാര ചടങ്ങില്‍ അഞ്ഞൂറിലധികം പേരാണ് പങ്കെടുത്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഉണ്ടായ ആഹ്വാനത്തെ തുടര്‍ന്നായിരുന്നു ഇത്. ഇത്തരം കാര്യങ്ങള്‍ അവഗണിച്ച് 4ജി സേവനങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു.  

4ജി ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി പഠനം നടത്താന്‍ സാധിക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജമ്മു കശ്മീരില്‍ എത്ര വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പും കമ്പ്യൂട്ടറും ഉണ്ടെന്ന് ജമ്മു കശ്മീരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആരാഞ്ഞു. കോവിഡ് നേരിടുന്നതിന് മികച്ച സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും തുഷാര്‍ മേത്ത വ്യക്തമാക്കി. 

ഹര്‍ജിയില്‍ ഞായറാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോടും, ജമ്മു കശ്മീര്‍ സര്‍ക്കാരിനോടും സുപ്രീം കോടതി നിര്‍ദേശിച്ചു. ഹര്‍ജികള്‍ തിങ്കളാഴ്ച വീണ്ടും സുപ്രീം കോടതി പരിഗണിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത