India

മക്ക മസ്ജിദ് സ്‌ഫോടനം: അസീമാനന്ദ ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു

അസീമാനന്ദയടക്കം അഞ്ചു പ്രതികളെയും കുറ്റവിമുക്തരാക്കി ഹൈദരാബാദിലെ എന്‍ഐഎ കോടതി വിധി പുറപ്പെടുവിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ മുന്‍ ആര്‍എസ്എസ് നേതാവ് അസീമാനന്ദ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടു. അസീമാനന്ദയടക്കം അഞ്ചു പ്രതികളെയും കുറ്റവിമുക്തരാക്കി ഹൈദരാബാദിലെ എന്‍ഐഎ കോടതി വിധി പുറപ്പെടുവിച്ചു. 

രാജ്യത്തെ പ്രമുഖ മുസ്‌ലിം ആരാധനാലയമായ മക്ക മസ്ജിദില്‍ 2007 മെയ് 18നാണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്ച ജുമുഅക്ക് എത്തിയ ഒമ്പത് പേര്‍ മരിക്കുകയും 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബോബി എന്ന ദേവേന്ദ്ര ഗുപ്ത, അജയ് തിവാരി എന്ന ലോകേഷ് ശര്‍മ, നബാകുമാര്‍ ശര്‍മ എന്ന സ്വാമി അസീമാനന്ദ, ഭാരത് ബായ് എന്ന ഭാരത് മോഹാല്‍ രാദേശ്വര്‍, രജീന്ദര്‍ ചൗധരി എന്നിവരാണ് പ്രതികള്‍. 

കേസ് ആദ്യം അന്വേഷിച്ച ഹൈദരാബാദ് പൊലീസ് സംഭവത്തിന് പിന്നില്‍ ലഷ്‌കറെ ത്വയ്യിബ പോലുള്ള ഭീകര സംഘടനകളാണെന്നായിരുന്നു കണ്ടെത്തിയത്. പിന്നീട് കേസ് എന്‍ ഐ എ ഏറ്റെടുത്തതോടെയാണ് സ്‌ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വ ഭീകരസംഘടനകളാണെന്ന വിവരം പുറത്തുവന്നത്.

അജ്‌മേര്‍ ദര്‍ഗ സ്‌ഫോടനക്കേസിലും പ്രതിയായിരുന്ന അസീമാനന്ദയെ കോടതി വെറുതെ വിട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ഒപ്പം അമേരിക്കയും ഉണ്ടാകും'; ട്രംപിന്റെ ഉറപ്പ്

മെസി വിജയിച്ചത് ഈ അഞ്ചു വഴികളിലൂടെ!, നിങ്ങള്‍ക്കും ഈ മാര്‍ഗത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാം

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

SCROLL FOR NEXT