India

മണി ശങ്കര്‍ അയ്യര്‍ ബിജെപി ഏജന്റ്; തോല്‍വിക്ക് കാരണം അയാള്‍ മാത്രമെന്ന് അല്‍പേഷ് ഠാക്കൂര്‍

മണി ശങ്കര്‍ അയ്യര്‍ ബിജെപി ഏജന്റാണെന്നും അധികാരത്തില്‍ എത്താനുള്ള വസരം അയാള്‍ നഷ്ടപ്പെടുത്തിയെന്നും ഠാക്കൂര്‍

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്ത് തെഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തിയതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ രൂക്ഷമായ  പ്രതികരണവുമായി ഒബിസി ലീഡര്‍ അല്‍പേഷ് ഠാക്കൂര്‍. മണി ശങ്കര്‍ അയ്യര്‍ ബിജെപി  ഏജന്റാണെന്നും
അധികാരത്തില്‍ എത്താനുള്ള വസരം അദ്ദേഹം നഷ്ടപ്പെടുത്തിയെന്നും ഠാക്കൂര്‍ പറയുന്നു. 

അയ്യരുടെ പ്രതികരണം ഗുജറാത്തില്‍ മാത്രമല്ല മറ്റിടങ്ങളിലും സാരമായി ബാധിച്ചു. ഗുജറാത്ത് തെരഞ്ഞടുപ്പില്‍ ഇത് അടിത്തട്ട് വരെ വ്യാപിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കളോട് ഒരു അഭ്യര്‍ത്ഥന മാത്രമാണ് നടത്താനുള്ളത്. കര്‍ണാടകയിലും രാജസ്ഥാനിലും മധ്യപ്രദേശിലും അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മണിശങ്കര്‍ അയ്യറെ പൊതുപരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

മോദിക്കെതിരായ അയ്യരുടെ പരാമര്‍ശം തെരഞ്ഞെടുപ്പിന്റെ അവസാനാളുകളില്‍ ബിജെപി് വലിയ നേട്ടമായിരുന്നു. സൂറത്ത് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജിഎസ്ടിക്കെതിരായ ശക്തമായ വികാരം ഉണ്ടായിട്ടും ബിജെപി ജയിക്കാന്‍ ഇടയായത് അയ്യറുടെ പരാമര്‍ശം മാത്രമായിരുന്നെന്നും ഠാക്കൂര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം