India

മദ്യം വാങ്ങാന്‍ 50 രൂപ നല്‍കിയില്ല; അമ്മയുടെ കൈയ്യിലിരുന്ന കുഞ്ഞിനെ തട്ടിയെടുത്ത് കിണറ്റിലെറിഞ്ഞ് കൊന്നു

പിറ്റേന്ന് രാവിലെ ഫാമിനുള്ളിലെ കിണറ്റില്‍ നിന്നുമാണ്‌  കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മദ്യം വാങ്ങാന്‍ പണം നിഷേധിച്ചതില്‍ കുപിതനായ യുവാവ് അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു. മധ്യപ്രദേശിലെ  പത്രോളിയ്‌ലാണ് ദാരുണ സംഭവം ഉണ്ടായത്. ആശിഷ് എന്ന രണ്ട് വയസുകാരനെയാണ് ബന്ധുവായ കനയ്യ കൊലപ്പെടുത്തിയത്.

 ആശിഷിന്റെ അമ്മയില്‍ നിന്ന് മദ്യം വാങ്ങുന്നതിനായി 50 രൂപ കനയ്യ ആവശ്യപ്പെട്ടു. പണമില്ലെന്ന് പറഞ്ഞപ്പോള്‍ കുട്ടിയെ തട്ടിപ്പറിച്ച് പുറത്തേക്ക് ഓടി. പരിസരം മുഴുവന്‍ അന്വേഷിച്ചുവെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിറ്റേന്ന് രാവിലെ ഫാമിനുള്ളിലെ കിണറ്റില്‍ നിന്നുമാണ്‌  കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും റിമാന്‍ഡിലുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി.

 ജോലിയാവശ്യത്തിനായാണ് മൊറായ് ഗ്രാമവാസിയായിരുന്ന അനിലും ഭാര്യ സവിതയും രണ്ട് വയസുള്ള മകനുമൊത്ത് പത്രോളിയിലേക്ക് താമസം മാറിയത്.
കനയ്യ വീട്ടില്‍ കയറി കുട്ടിയെ തട്ടിക്കൊണ്ട് പോകുമ്പോള്‍ സവിത മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി.

തട്ടിക്കൊണ്ട് പോയി അപായപ്പെടുത്തല്‍, കൊലപാതകം എന്നീ കുറ്റങ്ങളാണ് കനയ്യയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT