India

മദ്യപിക്കാന്‍ കാമുകന്റെ പോക്കറ്റില്‍ നിന്ന് 1200 രൂപയെടുത്തു, നാല്‍പതുകാരിയെ കൊന്ന് പബ്ലിക് ടോയിലറ്റില്‍ ഉപേക്ഷിച്ചു; യുവാവ് അറസ്റ്റില്‍

24 മണിക്കൂറോളം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചശേഷം പൊതു ശൗചാലയത്തില്‍ ഉപേക്ഷിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പോക്കറ്റില്‍ നിന്ന് പണമെടുത്ത് മദ്യം വാങ്ങിയ നാല്‍പതുകാരിയെ കാമുകന്‍ കൊന്നു. ആന്ധ്രാപ്രദേശ് സ്വദേശിയായ ഭൂലക്ഷ്മി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കാമുകനായ 35 കാരന്‍ മങ്കമുറി വെങ്കട എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അഞ്ച് മാസം മുന്‍പ് പരിചയപ്പെട്ട് പ്രണയത്തിലായ ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഇരുവരും ഒന്നിച്ച് മദ്യപിക്കാറുണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പോക്കറ്റില്‍ നിന്ന് പണമെടുത്തതിനെച്ചൊല്ലി ഇവര്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.  

അറസ്റ്റിലായ യുവാവ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. താന്‍ മദ്യപിച്ച് ഉറങ്ങിക്കിടന്നപ്പോഴാണ് ഭൂലക്ഷ്മി പോക്കറ്റില്‍ നിന്ന് പണമെടുത്തതെന്ന് വെങ്കട പറഞ്ഞു. പണമെടുത്ത് വീട്ടില്‍ നിന്ന് പോയ ഭൂലക്ഷ്മി കൂടുതല്‍ മദ്യപിച്ച് തിരിച്ചെത്തി. തുടര്‍ന്നാണ് ഇരുവര്‍ക്കുമിടയില്‍ വഴക്കുണ്ടായത്. ഭൂലക്ഷ്മിക്ക് കൂടുതല്‍ മദ്യം നല്‍കി ഉറക്കിയതിന് ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. 24 മണിക്കൂറോളം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചശേഷം പിന്നീട് പൊതു ശൗചാലയത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍