പ്രതീകാത്മക ചിത്രം 
India

മദ്യലഹരിയില്‍ ഭാര്യയുമായി വഴക്കിട്ടു, പിന്നാലെ രണ്ടരവയസുകാരിയെ അടിച്ചുകൊന്നു; പിതാവ് അറസ്റ്റില്‍

രണ്ടര മാസം പ്രായമുള്ള മകളെ മദ്യലഹരിയില്‍ പിതാവ് അടിച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രണ്ടര മാസം പ്രായമുള്ള മകളെ മദ്യലഹരിയില്‍ പിതാവ് അടിച്ചുകൊന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണിത്.

ചെന്നൈ കെ കെ നഗറിലാണ് സംഭവം. രാജമാത എന്ന പിഞ്ചുകുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് എം. എല്ലപ്പനെ (27) എം ജി ആര്‍ നഗര്‍ പൊലീസ് അറസ്റ്റു ചെയ്തു.രണ്ടു വര്‍ഷം മുമ്പാണ്  ഡോ അംബേദ്കര്‍ കോളനിയിലെ കെ കെ നഗര്‍ സ്വദേശിനി ദുര്‍ഗ ആദ്യഭര്‍ത്താവ് അറുമുഖനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി എല്ലപ്പനെ വിവാഹം കഴിക്കുന്നത്. ആദ്യബന്ധത്തില്‍ ദുര്‍ഗയ്ക്ക് രണ്ട് മക്കളുണ്ട്.

എല്ലപ്പനും ദുര്‍ഗയും തമ്മില്‍ നിരന്തരമായി വഴക്കിടാറുള്ളതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞദിവസം മദ്യലഹരിയില്‍ എല്ലപ്പന്‍ ദുര്‍ഗയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഭാര്യയോട് കോപിച്ച എല്ലപ്പന്‍ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടാവുകയും ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് അബോധാവസ്ഥയിലുമായി.

കുഞ്ഞിനെ ദുര്‍ഗ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടില്‍ വീണ്ടും സസ്‌പെന്‍സ്; വിജയ്‌യുടെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം

സണ്ണി ജോസഫ് അടക്കം പിന്തുണച്ചത് കെസിയെ, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

Kerala CM Selection Live: 'പട നയിച്ചവൻ നാട് നയിക്കട്ടെ'... സതീശനായി പ്രവർത്തകർ തെരുവിൽ തന്നെ

'ഞാൻ ദുഃഖിതനാണ്'... 36 വയസ് മാത്രമുള്ള സഹതാരത്തിന്റെ വിയോ​ഗത്തിൽ വിരാട് കോഹ്‍ലി

ആണ്‍ സുഹൃത്തിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി, യുവതിയെ പീഡിപ്പിച്ചു; മൂന്നാം പ്രതിയും പിടിയില്‍

SCROLL FOR NEXT