India

മദ്യശാലകള്‍ പൂട്ടിയത് പട്ടിണിയിലാക്കി; രാജ്‌നാഥ് സിംഗിന് ആന്റമാനില്‍ നിന്നും കത്ത്

പ്രതിസന്ധി പരിഹരിക്കാന്‍ ദ്വീപിലെ ഹൈവേകളെ ഡിനോട്ടിഫൈ ചെയ്യണം എവന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പോര്‍ട്ട് ബ്ലയര്‍:ദേശീയ പാതയോരത്തെ ബാറുകള്‍ പൂട്ടിയത് ആന്റമാന്‍ ദ്വീപിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത നഷ്ടം വരുത്തിവെച്ചുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്‌ കത്ത്.വലിയ വിഭാഗം ജനങ്ങളുടെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ് എന്ന് കാട്ടി ആന്റമാന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപറേറ്റ്‌സ്  പ്രസിഡന്റ് ആര്‍ വിനോദാണ് രാജ്‌നാഥ് സിംഗിന്‌ കത്തയച്ചിരിക്കുന്നത്. 

ദ്വീപിലെ 75ശതമാനം ആളുകള്‍ക്കും വരുമാനം നല്‍കുന്ന ടൂറിസം മേഖല ഇപ്പോള്‍ പുറകോട്ടാണെന്ന് കത്തില്‍ പറയുന്നു. ഇത്കാരണം പട്ടിണിയുടെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണ്.ടൂറിസം മേഖല പുറകോട്ട് പോകാന്‍ പ്രധാന കാരണമായി സംഘടന ചൂണ്ടിക്കാട്ടുന്നത് സുപ്രീം കോടതിയുടെ ദേശീയ പാതകളിലെ മദ്യശാലകള്‍ പൂട്ടണം എന്നുള്ള ഉത്തരവാണ്. ഹോട്ടലുകളിലേയും റസ്‌റ്റോറന്റുകളിലേയും മദ്യശാലകള്‍ പൂട്ടിയതോടെ ടൂറിസം മേഖലയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന വരുമാനം കുത്തനെ കുറഞ്ഞു എന്ന് കത്തില്‍ പറയുന്നു.പ്രതിസന്ധി പരിഹരിക്കാന്‍ ദ്വീപിലെ ഹൈവേകളെ ഡിനോട്ടിഫൈ ചെയ്യണം എവന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതികൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT