India

മന്‍മോഹന്‍ സിംഗ് വാ തുറന്നത് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ നേട്ടമെന്ന് യോഗി ആദിത്യനാഥ്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വാ തുറന്നതും രാഹുലിനെ ക്ഷേത്ര ദര്‍ശനത്തിന്റെ പ്രാധാന്യം പഠിപ്പിക്കാനായെന്നതുമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ നേട്ടമെന്ന് യോഗി ആദിത്യനാഥ്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ വോട്ടര്‍മാര്‍ രാഹുല്‍ ഗാന്ധിയെ ക്ഷേത്രദര്‍ശനത്തിന്റൈ പ്രാധാന്യം പഠിപ്പിച്ചുകൊടുത്തെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ്. കൂടാതെ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗിന്റെ വാതുറപ്പിക്കാനും ഗുജറാത്ത് ജനതയ്ക്ക് കഴിഞ്ഞെന്നും യോഗി പറഞ്ഞു. 

ഗുജറാത്ത് തെരഞ്ഞെടുപ്പ് കൊണ്ടുണ്ടായ പ്രധാനപ്പെട്ട നേട്ടങ്ങളാണ് ഇവ രണ്ടും. ഗുജറാത്ത് തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെയായിരുന്നു യോഗിയുടെ രാഹുല്‍-മോദി വിരുദ്ധ പരാമര്‍ശം. യുപി തെരഞ്ഞെടുപ്പിനിടെയും രാഹുല്‍ ഗാന്ധി ക്ഷേത്രദര്‍ശനം പതിവാക്കിയിരുന്നു. 

പാക്കിസ്ഥാന്‍ വിഷയത്തില്‍ മോദിക്കെതിരായ മന്‍മോഹന്‍സിങിന്റെ പരാമര്‍ശത്തിന് ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കും. ശ്രീകൃഷ്ണനും ശ്രീരാമനും സാങ്കല്‍പികമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാര്‍ മുമ്പ് സുപ്രീം കോടതിയില്‍ പറഞ്ഞത്. അവര്‍ സാങ്കല്‍പികമാണെങ്കില്‍ രാഹുല്‍ ഗാന്ധി എന്തിനാണ് ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതെന്നും ആദിത്യ നാഥ് കുറ്റപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം