India

മന്ത്രിക്കെന്ത് കൊറോണ; സ്വിമ്മിങ് പൂളിൽ നീന്തിത്തുടിച്ച് കർണാടകയിലെ കോവിഡ് ചുമതലയുള്ള മന്ത്രി; വിവാദം

മന്ത്രിക്കെന്ത് കൊറോണ; സ്വിമ്മിങ് പൂളിൽ നീന്തിത്തുടിച്ച് കർണാടകയിലെ കോവിഡ് ചുമതലയുള്ള മന്ത്രി; വിവാദം

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ലോക്ക്ഡൗണിൽ കുട്ടികള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ ചെലവഴിക്കുന്ന ചിത്രം പങ്കുവെച്ച് കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ സുധാകര്‍ വെട്ടിലായി. മന്ത്രിയുടെ നടപടി വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്. പോസ്റ്റ് വിവാദമായതോടെ ചിത്രം ഡിലീറ്റ് ചെയ്ത് അദ്ദേഹം തടിതപ്പി. കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മന്ത്രിയായ സുധാകര്‍ ഞായാറാഴ്ചയാണ് മക്കള്‍ക്കൊപ്പം പൂളില്‍ ചെലവഴിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 

മന്ത്രിയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രം​ഗത്തെത്തി. സംസ്ഥാനത്തെ കോവിഡ് റെസ്‌പോണ്‍സ് ടീമിന്റെ ചാര്‍ജ് വഹിക്കുന്ന മന്ത്രി കെ സുധാകര്‍ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ വിമര്‍ശിച്ചു. 

ലോകത്ത് എല്ലാവരും വലിയ ആരോഗ്യ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍  കോവിഡ് ചാര്‍ജുള്ള മന്ത്രി സ്വിമ്മിങ് പൂളില്‍ സമയം ചെലവഴിച്ച് നിരുത്തരവാദപരമായി പെരുമാറുകയാണ്. ഇത് ധാര്‍മികതയെ ബാധിക്കുന്ന വിഷയമാണ്. മന്ത്രിസഭയില്‍ നിന്ന് സുധാകര്‍ രാജിവെക്കണമെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ സഭയില്‍ നിന്ന് പുറത്താക്കണമെന്നും ശിവകുമാര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ നടന്ന രാഷ്ട്രീയ അട്ടിമറിയില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാരില്‍ ഒരാളാണ് കെ. സുധാകര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT