India

മന്ത്രിയുടെ സെക്‌സ് സിഡി കൈയിലുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

മന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന് ആരോപിച്ച് മുന്‍ ബിബിസി വിനോദ് വര്‍മയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മന്ത്രിയുടെ സെക്‌സ് വീഡിയോ കൈവശമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്: ഛത്തിസ്ഗഡ് പൊതുമരാമത്ത് മന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന് ആരോപിച്ച് മുന്‍ ബിബിസി മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മന്ത്രിയുടെ സെക്‌സ് വീഡിയോ കൈവശമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. 

ഇന്ന് രാവിലെ ഗാസിയാബാദിലെ വീട്ടില്‍ വെച്ചാണ് ഇയാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സിഡി തന്റെ കൈവശമുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്നാണ് തന്നെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും വിനോദ് വര്‍മ ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജേഷ് കുമാറിനെതിരെ സെക്‌സ്‌ടേപ്പുകള്‍ ഉണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഇത് തെളിയിക്കുന്ന സിഡിയും ഡിവിഡികളും പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി

എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ അംഗമായ വിനോദ് വര്‍മ, ഛത്തീസ്ഗഡ് ബി.ജെ.പി സര്‍ക്കാറിന്റെ മാധ്യമ പ്രവര്‍ത്തകുനേരെയുള്ള അക്രമസംഭവങ്ങളുടെ തെളിവുകള്‍ ശേഖരിച്ചു വരികയായിരുന്നു. അമര്‍ ഉജ്വലയുടെ മുന്‍ ഡിജിറ്റല്‍ എഡിറ്ററായ വിനോദവര്‍മ നിലവില്‍ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനാണ്.

സെക്‌സ് ടാപ്പുകള്‍ നിര്‍മ്മിച്ചതിനെതിരെ വിനോദ് ശര്‍മക്കെതിരെ പരാതിയുണ്ടായിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്നും പോലീസ് അറിയിച്ചു. ചത്തീസ്ഗഡ് ബിജെപി നേതാവ് പ്രകാശ് ബജാജ് ആണ് ഒക്ടോബര്‍ 26ന് ഇദ്ദേഹത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം, മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന