പ്രതീകാത്മക ചിത്രം 
India

മരണത്തിന്റെ തൊപ്പി; മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച് ആറു പേര്‍ മരിച്ചു

മരണത്തിന്റെ തൊപ്പി; മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച് ആറു പേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഷില്ലോങ്: മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച് ആറു പേര്‍ മരിച്ചു. വെസ്റ്റ് ജയിന്റിയ ഹില്‍സ് ജില്ലയിലാണ് ദുരന്തമുണ്ടായത്.

പതിനാലു വയസുള്ള പെണ്‍കുട്ടിയടക്കം ആറു പേരാണ് കൂണില്‍ നിന്നുള്ള വിഷബാധയേറ്റു മരിച്ചത്. കാട്ടില്‍ നിന്നു ശേഖരിച്ച കൂണ്‍ ഇവര്‍ പാചകം ചെയ്ത് ഉപയോഗിക്കുകയായിരുന്നു.

അമാനിറ്റ ഫലോയ്ഡ്‌സ് എന്ന വിഷക്കൂണാണ് ഇവര്‍ കഴിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. മരണത്തിന്റെ തൊപ്പി (ഡെത്ത് കാപ്) എന്നാണ് ഇത് അറിയപ്പെടുന്നത്. നേരിട്ട് കരളിനെ ബാധിക്കുന്നതാണ് ഇതിലെ വിഷാംശമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

ഇവരുടെ കുടുംബാംഗങ്ങളായ പതിനെട്ടു പേര്‍ക്കു കൂടി വിഷക്കൂണ്‍ കഴിച്ച് അസ്വസ്ഥതകളുണ്ടായി. തലകറക്കം, ഛര്‍ദി എന്നിവ വന്നതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT